Monday, September 1, 2008

പുതുകവിതയിലെ ആ പട്ടി മനോജ് കാട്ടാമ്പള്ളി തന്നെയാണ്

അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പോസ്റ്റ്.. പ്രസക്തമാണെന്ന തോന്നലില്‍ ഇവിടെയും പോസ്റ്റുന്നു.. ബൂലോക കവിതയില്‍ ഈ പരാമര്‍ശിത കവി നടത്തിയ അസഭ്യവര്‍ഷത്തില്‍ ദു:ഖം തോന്നിയ ഒരു വായനക്കാരി എന്ന നിലയില്‍ മാത്രം..

ബഹുഭാഷാ പണ്ഡിതനും 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസാധകനും സര്‍വോപരി സുപ്രസിദ്ധ കവിയുമായ മനോജ് കാട്ടാമ്പള്ളി ബൂ‍ലോകകവിതയില്‍ എഴുതിയ കുറിപ്പ് (പുതുകവിതയിലെ ആ പട്ടി ആരാണ്?) വായിച്ചപ്പോള്‍ മനസ്സ് ആനന്ദപുളകിതമായി. കവിയെ കണ്ണൂരില്‍ ചെന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്നാലോചിച്ചു. പിന്നെയും കുതിച്ചു കയറിയ ബസ് ചാര്‍ജ് ആലോചിച്ചപ്പോള്‍ വേണ്ടെന്നു വച്ചു.കുറിപ്പ് വായിച്ച് ആനന്ദമൂര്‍ഛ അനുഭവിച്ചു കഴിഞ്ഞ ശേഷമാണ് വിവാദ കവിത പ്രസിദ്ധീകരിച്ചു വന്ന വാരികയുടെ പത്രാധിപര്‍ ചിലരോടു പറഞ്ഞ് സംഗതികളറിഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ : “കവിത മനോജിന്റേതു തന്നെയാണ്. കയ്യക്ഷരം തിരിച്ചറിഞ്ഞു തന്നെയാണ് കവിത നല്‍കിയതും. മാത്രമല്ല, മനോജിന്റെതായിട്ട് ഇവിടെ കെട്ടിക്കിടക്കുന്ന ഒരു കെട്ട് കവിതകളില്‍ നിന്ന് ഒന്നാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. ഇനി മുതല്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരീക്കാന്‍ കവികളുടെ വിലാസം കൂടി പ്രസിദ്ധീകരിക്കും.”

സംശയമവശേഷിക്കുന്നവര്‍ക്ക് എഡിറ്ററെ ബന്ധപ്പെടാം. വിലാസം: എഡിറ്റര്‍, മുഖരേഖ മാസിക, പി ബി നമ്പര്‍ 92, ആലപ്പുഴ
ഫോണ്‍: 9847866191

ഇനി ആരാണ് ആ പട്ടിയെന്ന് മനോജ് ചോദിച്ചില്ലേ.. അത് കണ്ണാടിയില്‍ നോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളൂ..ഓര്‍മയില്ലെങ്കില്‍ അതു മനോജിനെക്കൂടി ഓര്‍മിപ്പിക്കാന്‍ ഇതാ ചില സത്യങ്ങള്‍. മനോജിനെ വാഴ്ത്തുന്നവര്‍ക്കും ഇതുപകരിക്കും.എറണാകുളത്തുള്ള ഒരു കവി ഒരു കവയിത്രിയുടെ അവതാരികയോടു കൂടി തന്റെ കവിതകള്‍ പായല്‍ ബുക്സ് എന്ന തട്ടിപ്പു നടത്തുന്ന (അതെങ്ങനെ തട്ടിപ്പ് ആകുന്നു എന്നു വഴിയെ പറയാം) മനോജ് കാ‍ട്ടാമ്പള്ളിക്ക് പ്രസാധനത്തിനായി അയച്ചു കൊടുക്കുന്നു. നിഷ്കളങ്കനായ ആ കവിയുടെ കവിത കിട്ടിയതും അയാളെ വിളിച്ച് ‘പ്രസാധകന്‍‘ പറയുന്നു, ഇതില്‍ അഞ്ചു കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ല; ഇവ താന്‍ മുന്നേ എഴുതിക്കഴിഞ്ഞതാണ് എന്ന്.

ഇതില്‍ ഒരു കവിതയുടെ തുടക്കം ഇങ്ങനെയാണ്:
കൊടുങ്ങല്ലൂരില്‍
വേശ്യയായി പിറക്കാനിരിക്കുന്ന
മൂന്നു മാസം പ്രായമായ
ഭ്രൂണമാണു ഞാന്‍

‍അടുത്ത ഒരു മാസത്തിനിടയില്‍ പോക്കിരി എന്ന പേരില്‍ മാധ്യമം വാരികയില്‍ പാരഡിയായി അച്ചടിച്ചു വന്നു. കവി; മനോജ് കാട്ടാ‍മ്പള്ളി. (ഇവ രണ്ടും അടൂത്തു തന്നെ പോസ്റ്റ് ചെയ്യും) എങ്ങനെയുണ്ട് മനൊജ് കാട്ടാമ്പള്ളിയുടെ ക്രാന്തദര്‍ശിത്വം? ആ സമാഹാരത്തിന് അവതാരിക എഴുതിക്കൊടുത്ത കവയിത്രിയുടെ കയ്യില്‍ ഇപ്പോഴും കാണും ആ കവിത. ഈ ‘സൃഷ്ടി’ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാകട്ടേ സൌഹൃദം മുതലാക്കിയും. കവിത അച്ചടിച്ചു ഒരാഴ്ച കഴിഞ്ഞ് മനോജ് ഒരാളോട് പറഞ്ഞു.. ‘ഞാന്‍ അയച്ചാല്‍ ഒരാഴ്ച കഴിഞ്ഞ് കവിത മാധ്യമത്തില്‍ പ്രസിദ്ധീകരിക്കും’... മനൊജ് സ്റ്റയില്‍ എപ്പടി? പാവം പത്രാധിപര്‍.. അദ്ദേഹത്തോട് ഖേദിക്കുക്ക മാത്രം. തീര്‍ന്നില്ല മനോജിന്റെ തട്ടിപ്പ്. പീരുമേട്ടില്‍ കുട്ടിക്കാലം ചിലവഴിച്ച ഒരു കവയിത്രി തന്റെ പുതിയ കവിത ‘കുറ്റിക്കാ‍നം വഴി വണ്ടിപ്പെരിയാര്‍’ ഫോണ്‍ സംസാരത്തിനിടയില്‍ സുഹൃത്തായ മനോജ് കാട്ടാമ്പള്ളില്ലിയെ നെ ചൊല്ലിക്കേള്‍പ്പിച്ചു. അതാ വരുന്നു അടുത്ത മനോജിയന്‍ കവിത ഒരു മാസികയില്‍- ‘വണ്ടിപ്പെരിയാര്‍ ഒരു സ്കൂള്‍ പകല്‍‘ എന്ന പുതിയ പേരില്‍.കാത്തുനില്‍പ്പ് എന്ന റഫീക്ക് അഹമംദിന്റെ കവിത കാത്തുനില്‍ക്കുമ്പോള്‍ എന്ന പേരില്‍. അരിയല്ലൂരുകാരന്‍ മറ്റൊരു കവി തന്റെ ജപ്തി, പുതപ്പ്, ടവ്വല്‍ എന്നീ കവിതകള്‍ പാലക്കാ‍ടു വച്ചു നടന്ന ഒരു ക്യാമ്പില്‍ അവതരിപ്പിച്ചു. അതും ചില തിരുത്തുകളൊടെമനോജിന്റേതായി വന്നു.

കല്പറ്റയിലെ മറ്റൊരു കവിയുടെ ‘സീതാലക്ഷ്മി‘ കണ്ണൂരിലെ ഒരു മാസികയില്‍വന്നതിന്റെ പിറ്റെ ആഴ്ച മനോജിന്റെ വക ‘പാര്‍വതി‘ ചില ചില്ലറ തിരുത്തലുകളോടെ അതേ പത്രാധിപര്‍ക്ക് കിട്ടി. ഇതേ കവിയുടെ അടുത്ത കവിത ‘രാവണന്‍’ (മാതൃഭൂമി) കണ്ണൂര്‍ ന്യൂസ് സ്റ്റാന്‍ഡില്‍ നിന്ന് മനോജ് കാട്ടാമ്പള്ളി പകര്‍ത്തിയെടുക്കുന്നതു കണ്ട കണ്ണൂരുകാരന്‍ മനസ്സില്‍ പറഞ്ഞു: രാവണന്‍ ഇനി മനോജ് കാട്ടാമ്പള്ളിയുടെ കുംഭകര്‍ണ‍നാകും. ... കണ്ണൂരില്‍ യാദൃശ്ചികമായെത്തിയ കവി പഴയ മാസികകള്‍ വില്‍ക്കുന്ന കടയില്‍ മനോജിനെ കണ്ടപ്പോള്‍ ചോദിച്ചു, മനോജെന്താ ഇവിടെ എന്ന്‍. കവിതയ്ക്കു വേണ്ട റാ മെറ്റീരിയത്സ് കിട്ടുമെന്നായിരുന്നു മനോജിന്റെ ഉത്തരം. അങ്ങനെ കിട്ടിയ റാ മെറ്റീരിയലായിരിക്കണം റഫീക്കിന്റെ കവിത..!

തീര്‍ന്നിട്ടില്ല മനോജിന്റെ കള്ളത്തരങ്ങള്‍. ചിലപ്പോല്‍ ഇവയൊക്കെ മനോജ് തന്നെ മറന്നു കാണും. കോഴിക്കോടു നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു വാരാന്തപ്പതിപ്പിലേക്ക് മനോജ് കാട്ടാമ്പള്ളി ഒരു കവിത അയച്ചു. അല്പം കവിതാ വിവരമുള്ള അതിന്റെ എഡിറ്റര്‍ ആ കവിതയുടെ ഒരു കോപ്പി മറ്റൊരു കവിക്ക് അയച്ചു കൊടുത്തു ചോദിച്ചു: ഇത് സമയം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ കവിതയുടെ പകര്‍പ്പല്ലേ ഇതെന്ന്.. അതിന്റെ കോപ്പി ഇപ്പോഴും അയാള്‍ സൂക്ഷിച്ചിട്ടുണ്ട്.. അങ്ങനെ ഓരോന്നും വേണമെങ്കില്‍ തെളിവു സഹിതം ഹാജരാക്കാം. മനൊജിന് മുകളില്‍ പറഞ്ഞത് നിഷേധിക്കാനുള്ള ധൈര്യമുണ്ടെങ്കില്‍.. ഈ തെളീവുകള്‍ക്ക് മറുപടി പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ മനോജ് കാട്ടാ‍മ്പള്ളി, ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കൂ.. തെളിവുകള്‍ ഹാജരാക്കാന്‍ ഞാനും റെഡി. പ്രിയപ്പെട്ടവരേ എന്നിട്ട് നമുക്കു നോക്കാം.. പുതുകവിതയിലെ ആ പട്ടി ആരാണെന്ന്... ഇനി മനൊജ് കാട്ടാമ്പള്ളി ഒരു ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ സ്ഥിതിക്ക് മലയ്‍ാളമൊഴികെയുള്ള ഭാഷകളില്‍ നിന്ന് എത്ര അപഹരണം നടന്നു എന്നു നമുക്കറിയില്ല... അങ്ങനെയാണെങ്കില്‍ ആ കവിതകകളുടെ അഛനമ്മമാരെ കണ്ടുപിടിക്കുന്ന ജോലി വളരെ പ്രയാസമായിരിക്കും...!

link: http://www.kavithaspace.blogspot.com/

29 comments:

Unknown said...

എന്തൊക്കെയാണ് ഈ ലോകത്തില്‍ നടക്കുന്നത്? മൂക്കത്ത്‌ വിരല്‍ വെച്ചുപോയി..
ഇവനെയൊക്കെ കടപ്പുറത്ത് കൊണ്ടുപോയി വെടി വെച്ചു കൊള്ളണം.. കാരണം, ഉന്നം പിഴചാലും വേറെ ആര്ക്കും കൊള്ളരുത്..

simy nazareth said...

നിസ, ബൂലോകകവിതയില്‍ അങ്ങനെ ഒരു പോസ്റ്റ് കണ്ടില്ല. മനോജ് കാട്ടമ്പള്ളി ബ്ലോഗില്‍ എവിടെയെങ്കിലും അസഭ്യവര്‍ഷം നടത്തിയിട്ടുണ്ടോ? പുള്ളിക്ക് ബ്ലോഗുണ്ടോ? ദയവായി ലിങ്കുകളും നല്‍കണം.

നിലാവര്‍ നിസ said...

http://boolokakavitha.blogspot.com/2008/08/blog-post_19.html

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കലികാലമീകവികാലമെന്നല്ലാതെ-
യെന്തുഞാന്‍ചൊല്ലുമെന്‍കാലമേ!

ഭൂമിപുത്രി said...

ആകപ്പാടേ കൺഫ്യൂഷനടിച്ചു പോകുന്നല്ലൊ നിസ!

കാവാലം ജയകൃഷ്ണന്‍ said...

മനോജ്‌ കാട്ടാമ്പള്ളിയുടെ പോസ്റ്റ്‌ ഞാനും കണ്ടിരുന്നു. വ്യക്തിപരമായി വീക്ഷിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്നു വിശ്വസിക്കുന്നു. അതു തെന്നാണെന്ന് സ്ഥാപിക്കേണ്ടത്‌ താങ്കളുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. വിശിഷ്യാ ഒരു വ്യക്തിയെ പേരെടുത്തു പറഞ്ഞ്‌ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍.

ആകയാല്‍ തെളിവുകള്‍ സഹിതം ഇത്‌ സമര്‍ത്ഥിക്കുന്നതാവും ഉചിതം

ഗുപ്തന്‍ said...

നിസ

ഇതെഴുതിയതിന് നന്ദി. താങ്കള്‍ പറയുന്നതൊക്കെ അതുപോലെ വിഴുങ്ങിയെന്നല്ല. പക്ഷെ ഇത്തരം ഒരു മറുപടി എവിടെനിന്നെങ്കിലുംവരേണ്ടതുണ്ട് എന്ന് തോന്നിയിരുന്നു.

പുതുകവിത എന്ന പേരില്‍ ശ്രദ്ധേയമായ ഒരു ബ്ലൊഗ് നിലവിലുള്ളപ്പോള്‍ മനോജ് ആ പോസ്റ്റിനു കൊടൂത്ത തലക്കെട്ട് എന്തോദുരുദ്ദേശ്യപരമായി തോന്നി. എന്തെങ്കിലും വിശദീകരണമുണ്ടാവുമെന്ന് കരുതി പലതവണ ആ പോസ്റ്റ് നോക്കിയിരുന്നു. നാസര്‍ തന്നെ ആ പോസ്റ്റ്ബൂലോക കവിതയില്‍ ഇട്ടപ്പോഴും വെറുതെ കണ്‍ഫ്യൂഷന്‍ കൂടിയതേ ഉള്ളൂ. ഒടുവില്‍ ഉള്ളിതൊലിച്ചതുപോലെ തെളിവില്ല എന്ന ഒരു വിശദീകരണവുമായി മനോജ് പിന്‍‌‌വാങ്ങുകയും ചെയ്തു.

നാസര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല എങ്കില്‍ പോലും മനോജിന്റെ പോസ്റ്റ് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയായി തോന്നിയീരുന്നു. താങ്കളുടെ പോസ്റ്റിന്റെ വെളിച്ചത്തിലെങ്കില്ലും മനോജ് സ്വന്തം നിലപാ‍ാട് വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഷാജൂന്‍ said...

നിസ, തെളിവുകള്‍ സ്‌കാന്‍ ചെയ്‌ത്‌ ഹാജരാക്കാമോ ?
(നിങ്ങളും ഇതില്‍ പ്രതിയാണോ ?)
ധൈര്യപൂര്‍വ്വം പറയുക. വ്യക്തിഹത്യയില്ലാതെ വസ്‌തുതകള്‍
വരട്ടെ.

യാരിദ്‌|~|Yarid said...

ആരു പറയുന്നതു വിശ്വസിക്കും. കവികളുടെ കള്ളത്തരങ്ങള്‍...!

മനോജ് കാട്ടാമ്പള്ളി said...

പെണ്‍ പേരില്‍ കവിതയെഴുതുന്ന കണ്ണൂരിലെ നിലാവര്‍ നിസ ആരെന്ന് നേരത്തെ അറിയാമായിരുന്നു. എങ്കിലും നീ ഇത്രയേറെ തരം താഴുമെന്ന് കരുതിയില്ല. നിന്റെ ചരിത്രം വിളിച്ച് പറയാന്‍ എനിക്ക് താല്പര്യവുമില്ല.

Ignited Words said...

അടങ്ങണം മനോജെ, അവരു പറയുന്നത് സത്യമാണെന്നാണല്ലൊ നിങ്ങളുടെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നതു. കുറെ തെളിവുകള്‍ അവര്‍ തന്നിട്ടുമുണ്ട്. വീണിടത്തു കിടന്നു ഉരുളാതെ വ അവര്‍ പറയുന്നത് കള്ളമാണെങ്കില്‍ അതു പ്രുവ് ചെയ്യു..!

Pramod.KM said...

എവിടെയും തൊടാതെയുള്ള പരാമര്‍ശങ്ങളും മറുപടികളും വായനക്കാരന്റെ ഊഹാപോഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ. ഏതായാലും ബ്ലോഗിലെ വായനക്കാരുടെ ശ്രദ്ധ ഇതിലേക്ക് ക്ഷണിച്ച സ്ഥിതിക്ക് വ്യക്തമായ അഭിപ്രായങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

നിലാവര്‍ നിസ said...

ദൈവമേ ഇതെന്തൊരു മായം? പാലക്കാടുകാരിയായ ഞാനെങ്ങനെ കണ്ണൂരെത്തി? അതും ആണ്‍ വേഷത്തില്‍? മനോജ് കാട്ടാമ്പള്ളി, ഊഹം വച്ച് തല്ലരുത്.. നീരദ് മുന്നോട്ടു വച്ച ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കൂ.. ബ്ലോഗിലെ വായനക്കാരും അതാണ് ആവശ്യപ്പെടുന്നത്. മറുപടി മുട്ടുമ്പോള്‍ എന്തും വിളിച്ചു പറയുന്ന ഈ രീതി അംഗീകരിക്കാ‍നാവില്ല..

സ്കാന്‍ ചെയ്ത തെളിവുകളുണ്ട്.. മനോജിന്റെ യഥാര്‍ഥ വിഷയത്തിലെ നിലപാടറിയട്ടേ എന്നു കരുതിയാണ് അവ പോസ്റ്റാതിരിക്കുന്നത്.. ഇതിപ്പോള്‍ എന്റെ കൂടി വിഷയമായ സ്ഥിതിക്ക് എനിക്കവ തെളിയിച്ചല്ലേ പറ്റൂ... ഉടനെ അവ പോസ്റ്റ് ചെയ്യാം.

simy nazareth said...

നിസ പെണ്‍പേരില്‍ കവിത എഴുതിയാലെന്താ, ആണ്‍പേരില്‍ കവിത എഴുതിയാലെന്താ? നമുക്ക് കവിത വായിച്ച് ആസ്വദിച്ചാല്‍പ്പോരേ? പൂച്ച കറുത്തതായാലും വെളുത്തതായാലും പാലു കുടിച്ചാല്‍ പോരേ?

ഇനി കവിയുടെ ചരിത്രം അറിഞ്ഞിട്ട് കവിത വായിക്കണം എന്ന് നിബന്ധന വെയ്ക്കാം, എന്താ മനോജേ?

simy nazareth said...

നിസ, തെളിവുകള്‍ ബ്ലോഗില്‍ ഇടാനുള്ള ഉത്തരവാദിത്വം നിസയ്ക്ക് ഉണ്ട്. മനോജിന്റെ കവിതകളും മൂലകൃതികളും സ്കാന്‍ ചെയ്ത് ഇടണം. അല്ലാത്ത പക്ഷം ഇതും വെറുതേ ഊഹമായി നില്‍ക്കുകയേ ഉള്ളൂ.

Ignited Words said...

നിസ തെളിവുകള്‍ എല്ലാം വെച്ചു തന്നെ പോസ്റ്റ് ചെയ്യു. എന്നിട്ടു തീരുമാനിക്കാം ആരാ കള്ളനെന്നു..!

krish | കൃഷ് said...

അമ്പമ്പോ!! എന്തൊക്കെയാ ഇവിടെ നടക്കുന്നത്.
ആരാന്റെ വീട്ടിലെ ‘കവിത’, ‘പട്ടി’ മോഷ്ടിച്ചുകൊണ്ടുപോയെന്ന്.

പട്ടിപിടുത്തക്കാരെ ഇറക്കേണ്ടിവരുംന്നാ തോന്നുന്നേ.

:)

അനില്‍@ബ്ലോഗ് // anil said...

“പുതുകവിതയിലെ പട്ടി” വായിച്ചു അന്തംവിട്ടതാണ്. പിന്നെ കഥയറിയാതെ ആട്ടം കാണുന്നത് രസകരമല്ല എന്ന തിരിച്ചറിവില്‍ വിട്ടു.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ “റഫീക്ക് അഹമ്മദിന്റെ ‘കാത്തുനില്‍ക്കുമ്പോള്‍’ എന്ന കവിത വള്ളിപുള്ളി തെറ്റാതെ എന്റെ പേരില്‍ കൊടുത്തിരിക്കുന്നു. രാത്രി തന്നെ ഞാന്‍ മുഖരേഖയുടെ എഡിറ്റര്‍ ബോബനെ വിളിച്ചു. കവിത എന്റെ പേരില്‍ അരോ അയച്ചുകൊടുത്തതാണെന്നാണ് അറിയാന്‍ കഴിഞ്ഞത് .“

വായിച്ചു സത്യത്തില്‍ വ്യക്തിഹത്യയുടെ നൂതന മുഖം കണ്ടു മൂക്കത്തു വിരല്‍ വച്ചു.

എതായാലും തെളിവുകള്‍ വരുന്ന മൂറക്കെ ബൂലോകര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കമന്റ് പറയാവൂ എന്നാണ് എന്റെ അപേക്ഷ.

കാവാലം ജയകൃഷ്ണന്‍ said...

തെളിവുകള്‍ വേണം. കാട്ടാമ്പള്ളി തെറ്റുകാരനെങ്കില്‍ അദ്ദേഹത്തിന്ന്റ്റെ പോസ്റ്റില്‍ ഞാന്‍ ഇട്ടിരിക്കുന്ന കമന്‍റ്‌ പരിപൂര്‍ണ്ണമായും അദ്ദേഹത്തിനെതിരെയുള്ള എന്‍റെ പ്രതികരണമായിരിക്കും.

riyaz ahamed said...

റഫീക്ക് അഹമ്മദിന്റെ കവിത ആരുടെ കൈപ്പടയിലാണു മാധ്യമത്തില്‍ എത്തിയതെന്ന് കണ്ടെത്താന്‍ പ്രയാസമില്ല മനോജ്. ഒരു 'കവിയുടെ' ഭാഷയല്ല താങ്കളുടേതായി ഇവിടെ കാണുന്നത്. അത് വളരെ നിര്‍ണ്ണായകമാണു.

'പോക്കിരി' എന്ന കവിതയുടെ ഉറവിടം കണ്ടെത്തുകയും പ്രയാസമല്ല.
മോഷണം നടത്തിയ സജി എന്ന എഴുത്തുകാരന്റെ പ്രതികരണവും താങ്കളുടെ രീതിയിലായിരുന്നു എന്ന് ഖേദപൂര്‍വ്വം പറയണം.

chithrakaran ചിത്രകാരന്‍ said...

സത്യം പുറത്തുവരട്ടെ.ആശംസകള്‍ !!!

കാപ്പിലാന്‍ said...

ഹി..ഹി ഹി ..
ബൂലോക കവികള്‍ ഓരോരുത്തരായി പുറത്തു വരട്ടെ ..
എല്ലാവര്‍ക്കും ഓണാശംസകള്‍ .ഞാന്‍ ഇവിടെ വന്നിട്ടില്ല

കനല്‍ said...

ആ വരട്ടെ വരട്ടെ, തെളിവ് വരട്ടെ

കാപ്പിലാന്‍ said...

അരൂപി ,
അരൂപി എന്നും പറഞ്ഞു നടന്നാല്‍ പോരാ .
പെണ്‍കുട്ടികളെ കണ്ടു പഠിക്ക് .

കണ്ടോ തെളിവുകള്‍ സഹിതം സ്വന്തം പേരില്‍ വന്നത് .ഇതാണ് ആണും പെണ്ണും തമ്മില്‍ ഉള്ള വ്യത്യാസം .

നിസ ..ഗുഡ് വര്‍ക്ക് .

ജിവി/JiVi said...

എന്തെല്ലാം കാണണം? കേള്‍ക്കണം? വായിക്കണം?

അരൂപിക്കുട്ടന്‍/aroopikkuttan said...

മനോജ് എന്ന കവി മലയാളകവിതയിലെ ഒരു ഉത്തമപട്ടിയായി തരം താഴുന്നു...

നിസ..
അഭിനന്ദനങ്ങള്‍!

നീരദിനും!

SUNIL V S സുനിൽ വി എസ്‌ said...

പുതുകവിതയിലെ ആ പട്ടി മനോജാണെന്നോ..? എനിക്കതിശയം തോന്നുന്നു...
എന്റെ ദൈവമേ ഞാന്‍ എന്തൊക്കെ കാണണം..കേള്‍ക്കണം....
നിസ സത്യം പുറത്തുവരട്ടെ...
ആകാംഷയോടെ കാത്തിരിക്കുന്നു..
സുനില്‍ പണിക്കര്‍ എന്ന സുനില്‍ പയറ്റുവിള

ഞാന്‍ പച്ചക്കരടി said...

പട്ടി മനോജല്ലാ, പട്ടിയെ കിട്ടീ, പട്ടിയെ കിട്ടി!!!!

ഇതാ ഇവനാണ് ആ പട്ടി.

ബഷീർ said...

എന്തൊക്കായിണിത്‌.. എന്നിട്ടെന്തായി അവസാനം.. കഥ പറയൂ..

മനോജ്‌ കാട്ടാമ്പള്ളിയെ ഒരു നല്ല കവിയായി മാത്രമാണു വായിച്ചിട്ടുള്ളത്‌. നിലാവറിനെ കൂടുതല്‍ അറിയുകയുമില്ല..

എന്താണിവിടെ സംഭവിക്കുന്നത്‌. സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..