Thursday, August 14, 2008

ഒളിച്ചുകളി

മഴയില്‍
ഞാന്‍ മഴയായ് വരും
-അവന്‍ പറഞ്ഞു.
എനിക്ക് മഴ കൊള്ളേണ്ട
ജാലകമെല്ലാമടച്ച്
ഞാന്‍ നിന്നെക്കുറിച്ച്
ഒരു കവിതയെഴുതും.
അവള്‍ പറഞ്ഞു തീര്‍ന്നതും
കതകില്‍ തുരുതുരെ മുട്ടു കേട്ടു.
തുറന്നു നോക്കുമ്പോള്‍
അരിവാള്‍ പോലെ വളഞ്ഞ്
ആകാശം
ആകാശം തൊട്ടതും
ഒരു മിന്നലായ് അവന്‍
വന്നവളെത്തൊട്ടു
ഇപ്പോള്‍ അവള്‍
മഴയായ് പെയ്യുകയാണ്
അവന്‍
മഴയില്‍ കുളിക്കുകയാണ്..

7 comments:

ഹരീഷ് തൊടുപുഴ said...

ഞാനും മഴയില്‍ അലിഞ്ഞുചേരുന്നു....

വിശാഖ് ശങ്കര്‍ said...

ഇപ്പോള്‍ അവള്‍
മഴയായ് പെയ്യുകയാണ്
അവന്‍
മഴയില്‍ കുളിക്കുകയാണ്..

ഈര്‍പ്പം വിതച്ച് മഴകൊയ്യുന്നവര്‍ക്ക് മുകളില്‍ ഒരാകാശവും ,അവിടെ ദിശാസൂചിയായ ഒരു നക്ഷത്രവും ഉണ്ടായിരുന്നെങ്കില്‍...

ദൈവം said...

ഹൊ!

കുഞ്ഞന്‍ said...

പനി പിടിക്കാതിരുന്നാല്‍ മതിയായിരുന്നു..!

sv said...

പ്രണയം ഒരു മഴയായി മാറുന്നു...
പെയ്തു തോരാത്ത മഴ പൊലെ ...

വീണ്ടും പെരുമഴയ്ക്കു വേണ്ടി കാത്തിരിക്കു...

ഒരു സ്നേഹിതന്‍ said...

നന്നായി...

ഹരിശ്രീ said...

ഒരു മിന്നലായ് അവന്‍
വന്നവളെത്തൊട്ടു
ഇപ്പോള്‍ അവള്‍
മഴയായ് പെയ്യുകയാണ്
അവന്‍
മഴയില്‍ കുളിക്കുകയാണ്...

നിസ,
നന്നായിരിയ്കുന്നു....

ആശംസകള്‍