Wednesday, July 30, 2008

മാറ്റല്‍

ഒരേ കുടയില്‍
നാം നനഞ്ഞില്ല മഴക്കാലം
ഒരേ പുതപ്പില്‍
നാം ആട്ടിയകറ്റിയില്ല മഞ്ഞുകാലം.
കണ്ണുകളൊരിക്കലും പിടിച്ചെടുത്തില്ല
സമാനതകളുടെ രേഖീയതകള്‍.

ഞാന്‍ നിറയെ
ഞാറുപൂക്കുന്ന ഒരു കാലം കിനാവു കണ്ടു
കിനാവിലല്ല കാര്യമെന്നു നീ പറഞ്ഞു.
എന്റെ കിനാവിപ്പോഴും
കിനാവായി തുടരുന്നു
നീ നിനക്കായി പണിത
ഭാവിയുടെ ചാരുകസേര
കാലൊടിഞ്ഞു കിടക്കുന്നു.

നിന്റെ വെള്ളത്തൂവല്‍ പുതപ്പിച്ച
ശരീരം കണ്ടപ്പോള്‍
എന്നില്‍ നിന്നും എന്തോ
പറിഞ്ഞുപോകുന്നതിന്റെ ശബ്ദം കേട്ടു.
അത് എന്തായിരിക്കുമെന്ന്,
ടീച്ചര്‍ തല്ലാന്‍ വരുമ്പോള്‍
തെറ്റിയ കണക്കിന്റെ ഉത്തരം
ചെവിയില്‍ പറഞ്ഞു തരും പോലെ
നീ ഒന്നു പറഞ്ഞു തരുമോ
എന്റെ പ്രിയപ്പെട്ട...

12 comments:

siva // ശിവ said...

എന്തോ വിഷമം ഉള്ളതു പോലെ തോന്നുന്നു ഈ വരികള്‍ വായിക്കുമ്പോള്‍...

Mahi said...

ചില ഓര്‍മകളെ ചില നഷ്ടങ്ങളെ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു

420 said...

ഈ കവിതയൊരു ശരിയുത്തരം കണ്ടെത്തിയ കണക്ക്‌.

sv said...

പറയാന്‍ ബാക്കി വച്ച വാക്കുകള്‍,
കാണാന്‍ ബാക്കി വച്ച കനവുകള്‍,
ഒരുമ്മിച്ചു തുഴഞു തളരേണ്ട കരിംങ്കടല്‍ .....

എല്ലാം ബാക്കിയാവുന്നു...അല്ലെ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഉപാസന || Upasana said...

ഞാന്‍ നിറയെ
ഞാറുപൂക്കുന്ന ഒരു കാലം കിനാവു കണ്ടു
കിനാവിലല്ല കാര്യമെന്നു നീ പറഞ്ഞു.

nisaa...
Good Poem.

I like the above quoted words mcuh
:-)
Upasana

ചന്ദ്രകാന്തം said...

പിടിച്ചെടുക്കപ്പെടാത്ത സമാനതകള്‍ ഇനിയും...
.....നിലാവില്‍ കാണുന്ന വഴിക്കാഴ്ചകള്‍ നന്നായിരിയ്ക്കുന്നു.

OAB/ഒഎബി said...

ആ വെള്ളത്തൂവലുകള്‍ ഒഴിവാക്കന്‍ ഒരു ശ്രമം നടത്തിക്കൂടെ. അതോ കസേരയുടെ നാലു കാലും ഒടിഞ്ഞ് കിടപ്പാണൊ..

akberbooks said...

നല്ലസൃഷ്ടികള്‍ ഞങ്ങള്‍ക്കും തരുമൊ?
സന്ദര്‍ശിക്കുക
www.akberbooks.blogspot.com
akberbooks@gmail.com

ഹാരിസ്‌ എടവന said...

വായിച്ചു കഴിഞ്ഞപ്പോളൊരു സങ്കടം

Anonymous said...

Feel good......

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ആമി said...

കണ്ണു നനയ്ക്കുന്ന വരികള്‍