Friday, December 28, 2007

പൊട്ടല്‍

വാക്കുകളെ,
മൌനത്തെ
ഉള്ളിലൊതുക്കി
ഒരു
അഗ്നിപര്‍വതമായി
പൊട്ടിത്തെറിക്കേണ്ട,

തിളച്ച എണ്ണയില്‍
രുചിയുടെ
ഇടവഴികളില്‍
ഒരു
കടുകു മണിയായി
പൊട്ടിച്ചിതറിയാല്‍ മതി

എനിക്ക്.

23 comments:

യാരിദ്‌|~|Yarid said...

ഹാ അങ്ങനെ പറഞ്ഞാലെങ്ങനെ.. ഒരു ഫെമിനിസ്റ്റിനെ പോലെ പെരുമാറു.. പൊട്ടിത്തെറിച്ചു ലോകത്തുള്ള സകലതിനോടും കലഹിക്കു...എന്നാലല്ലെ ഇന്നത്തെ കാലത്തു നാലാള്‍ക്കരറിയു.. കാര്യമൊന്നുമില്ലെങ്കിലും...

CHANTHU said...

കടുകുമണിയോ, കാന്താരിയോ.... എന്തായായാലും ഒന്നു പൊട്ടിത്തെറിച്ചാല്‍ മതി...

Sanal Kumar Sasidharan said...

ഞാന്‍ മടുത്തു.അഭിനന്ദനത്തിന്റെ പുതിയ വാക്കുകള്‍ പറഞ്ഞുതരൂ

യാരിദ്‌|~|Yarid said...

അതു സനാതനന്‍ നിസക്കിട്ടൊരു കൊട്ടു കൊടുത്തതാണല്ലൊ...:))

ഉപാസന || Upasana said...

ഇത് തന്നെയാണ് പൊട്ടിത്തെറി...
:)
ഉപാസന

Teena C George said...

എരിതീയില്‍ ഞാനായിട്ട് എണ്ണ ഒഴിക്കുന്നില്ലാ...

ആശംസകള്‍...

കാവലാന്‍ said...

പൊട്ടിത്തെറിന്മാരുടെയും തെറിച്ചിമാരുടേയും പ്രത്യേകശ്രദ്ധയ്ക്ക്,കടുകുമണിയുടെ ആത്മഗതം!!! കൊള്ളാം.

നവവത്സരാശംസകള്‍.

Pramod.KM said...

നന്നായിട്ടുണ്ട്:)

ഗുപ്തന്‍ said...

കടുവറുത്തു... :)

നജൂസ്‌ said...

എന്തിനതികം
ഒരു കടുകുമണിയോളം പോരെ...

അലി said...
This comment has been removed by the author.
അലി said...

പൊട്ടീ...
തെറിക്കരുത്..

രാജന്‍ വെങ്ങര said...

പൊട്ടിച്ചിതറും മുന്‍പ്
ഉരുണ്ടൂര്‍ന്നു വീണടിയാതിരിക്കട്ടെ!
തേടിയെത്തി പെറുക്കാന്‍
എളുതല്ലത്രമേല്‍ ചെറുതല്ലൊ.
എങ്കിലുമാവാക്കിനാലൊക്കും
രുചിയതു കടുകിന്‍ കേമമോ.

തറവാടി said...

ശക്തതയെ കാണിക്കാന്‍ പൊട്ടിത്തെറിതന്നെ വേണ്ടിവരും :)

ഏ.ആര്‍. നജീം said...

വാക്കുകള്‍ പൊട്ടിത്തെറിക്കട്ടെ..

ന്യൂക്ലിയര്‍ ബോമ്പിനെക്കാള്‍ ശക്തിയുണ്ടാകും അതിന്..

എം.വൈ ഷഹനാസ് said...

തല
ഉള്ളിലേക്കു
പൂഴ്ത്തിയാല്‍
എന്‍റെ താക്കോലിനേ
തുറക്കാനാവൂ പിന്നെ,
ഉമ്മറവാതിലിന്‍റെ മരപ്പടിയില്‍
ആരും കാണാതെ വച്ചിട്ടുണ്ടെന്നെ,
ഒന്നെടുത്തേതെങ്കിലുമൊരു
തുറന്ന മനസ്സിനു
താഴിടാനാകുമോ നിങ്ങള്‍ക്ക്...?

കടല്‍ മയൂരം said...

കൊള്ളാം.. (,”)

chithrakaran ചിത്രകാരന്‍ said...

അനുഭവത്തിന്റെ രുചിഭേദങ്ങളിലൂടെയുള്ള ഒരു സുരക്ഷിതയാത്ര... ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രതീക്ഷ ഫലിക്കട്ടെ എന്ന് ആശംസിക്കുന്നു.
കൂട്ടത്തില്‍ പുതുവര്‍ഷാശംസകളും.

The Prophet Of Frivolity said...

Hey...

Bumped on to this page. This is..well..oh..ok..This has deapth..and a sort of dramatic rendering power. It goes in harmony with what you are.
Good Going.

Sharu (Ansha Muneer) said...

ഈ പൊട്ടിത്തെറി ചെറുതല്ലല്ലോ... നന്നായി നിസ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അവനായെഴുതിയ കത്തില്‍
ഇപ്പോഴുമുണ്ട്
നിലാവിന്റെ നൂറു ഭരണികള്‍
നിറയ്കാനിടം.
മഴയുടെ താളം രാതിമഴയുടെ ആലസ്യത നിലാവിന്റെ സൌന്ദര്യം നയിസ്...

മഞ്ജു കല്യാണി said...

നന്നായിട്ടുണ്ട്..

Sandeep PM said...

നിസ ഈ വരികളുടെ ആഴം ഞാനെങ്ങനെയളക്കും