Saturday, December 1, 2007


ഇളം വെയിലില്‍
കുളിച്ചൊരു പുലര്‍ച്ചെ
അവനെ കാണുവാന്‍ മാത്രം
തീവണ്ടിയിലേറി
അവന്റെ നാട്ടിലെത്തി.

അവനിപ്പോള്‍ എവിടെ ആയിരിക്കും?
എങ്ങനെ ആയിരിക്കും?

കുന്നിന്‍ മുകളില്‍ വെയിലില്‍ പനിക്കുന്ന
അവന്റെ വീട്.
കാമുകിയുടെ പേരിട്ട പൂച്ചക്കുട്ടി.
മയില്പീലിയുടെ മണം നിറഞ്ഞ പുസ്തകം
പതിവായ് പോയിരിക്കാറുള്ള കടല്‍തീരം...
കൊറിക്കുമ്പോള്‍ താഴെ വീണ കടലമണികള്‍...

അപരിചിതാ
കട്ടെടുക്കരുതെ
ഞങ്ങളുടെ ഒന്നും

ഋതുക്കളുടെ പൂക്കാലം
കുന്നിഞ്ചരുവില്‍
സ്വപ്നങ്ങളുടെ
മുല്ലമൊട്ടുകള്‍ പറിക്കാന്‍ പോയത്
അവനിപ്പോള്‍
ഓര്‍ത്തിരിക്കുമോ

സിഗരറ്റ് കറ പറ്റിപ്പിടിച്ച

കാക്കച്ചുണ്ടീല്‍
ഒട്ടിച്ചു വച്ച ചുംബനം
കാറ്റു കൊണ്ടു പോയിരിക്കുമോ

കാട്ടില്‍ അവന്റെ നിഴലായി
അവനറിയാതെ നടന്ന പാതകള്‍
മഴയില്‍
ഒലിച്ചു പോയിരിക്കുമോ.

അവന്റെ കല്യാണം കഴിഞ്ഞിരിക്കുമോ
കുഞ്ഞുങ്ങള്‍ക്ക്
അവന്റെ കണ്ണിലെ
തീക്ഷ്ണത കാണുമോ.

2

ഇല്ല
ആവുന്നില്ല പൂരിപ്പിക്കാന്‍
കവിത കൊണ്ട്
കാമുക ജീവിതം

പ്രിയപ്പെട്ട കാമുകാ
ഇപ്പോഴും നിന്നെ
അണ്ണാന്‍ കുട്ടാ
എന്നു തന്നെ വിളിക്കുന്നു..

നടന്നു
നടന്നു
വഴീ തെറ്റിയെന്നു തോന്നുന്നു...

എവിടെ
വെയിലില്‍ പനിച്ചു നില്‍ക്കുന്ന
അവന്റെ വീട്.

എവിടെ
നമ്മള്‍ നിശ്വസിച്ച
ഉച്ഛ്വാസങ്ങളുടെ ഗന്ധം..

കാമുകാ
കാമുകാ
ഡോന്റ് വറി കാമുകാ
ഡോന്റ് ബീ സില്ലി കാമുകാ

22 comments:

മുരളി മേനോന്‍ (Murali Menon) said...

റിതുക്കളുടെ - ഋതുക്കളുടെ (r^thukkaLuTe)

പ്രയാസി said...

കാമുകാ
കാമുകാ
ഡോന്റ് വറി കാമുകാ
ഡോന്റ് ബീ സില്ലി കാമുകാ

എന്തോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..!?
അല്ല രണ്ടും കല്‍പ്പിച്ചാ...;)

സ്വാഗത്..സുസ്വാഗത്..

Nilavernisa said...

മുരളി.. പ്രയാസി.. നന്ദി..

സനാതനന്‍ said...

koLLaam kEtto.prathyEkichchum kaamukane silliyaakkunna avasaana varikal

കണ്ണൂരാന്‍ - KANNURAN said...

കവിതക്കൊരു പേരൊക്കെ വേണ്ടെ... എഴുതാന്‍ മറന്നതാണോ??

ബിനു പരവൂര്‍ said...

അണ്ണാന്‍ കുട്ടനായ ആ സില്ലി കാമുകനെ കണ്ട് കിട്ടുമ്പോള്‍ അറിയിക്കുമല്ലോ...

കൂട്ടുകാരന്‍ said...

സ്വാഗതം..ബുലോകത്തിലേക്കു സ്വാ‍ാഗതം..

കാവലാന്‍ said...

ഋതുക്കളേറെക്കഴിഞ്ഞിരിക്കില്ലേ?.
വെയിലില്‍ പനിച്ചൊരാവീട്...
അതെല്ലാമെന്നേ കാലം കാര്‍ന്നു തീര്‍ത്തിരിക്കും.
തുടരുക.

Typist | എഴുത്തുകാരി said...

സ്വാഗതം, നിലാവേ, ഈ ബൂലോഗത്തിലേക്കു്.

വേണു venu said...

നിലാവിനു സ്വാഗതം.:)
word very വേണോ.?

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒനാംതരം കാവ്യബിംബങ്ങള്‍ ഈ കവിതയിലുണ്ടു.എങ്കിലും അവസാനം വഴി മാറി എവിടേക്കോ പോകുന്നു....വീണ്ടും എഴുതുക;തടര്‍ച്ചയായി.

ഉപാസന | Upasana said...

ahupaasanayuTE swaagatham
:)
upaasana

വാല്‍മീകി said...

സ്വാഗതം..

വരികള്‍ നന്നായിരിക്കുന്നു. കവിതകള്‍ക്ക് ഒരു തലകെട്ടു ഇട്ടാല്‍ കൊള്ളാം.

ദ്രൗപദി said...

പ്രണയത്തിന്റെ ആര്‍ദ്രത പടരുന്നു ഈ വാക്കുകള്‍...
ഉള്ളിലുറഞ്ഞുകൂടിയ യാഥാര്‍ത്ഥ്യങ്ങള്‍ വരികളെ
ജ്വലിപ്പിക്കുന്നുണ്ടെന്ന്‌
ദ്രൗപദി തിരിച്ചറിയുന്നു....

പക്ഷേ
രണ്ടാംഭാഗത്തില്‍
എന്തിനെല്ലാം എറിഞ്ഞുടച്ചു...

ആദ്യഭാഗത്തിലൂടെ കണ്ണുപായിക്കാന്‍ ഇനിയും കൊതിക്കുന്നു...
ആശംസകള്‍...

ഫസല്‍ said...

ഡോന്റ് വറി കാമുകാ
ഡോന്റ് ബീ സില്ലി കാമുകാ

Ee randu varikalil kavithayude kavitha nashtappettathu pole thoanni, pareekshanamaayirikkaam, oru change aayikkoatte ennu karuthiyirikkaam. enthaayaalum
motrhaththil nannaayittundu
congrats

ഹരിശ്രീ said...

നല്ല വരികള്‍...

ആശംസകള്‍...

ത്രിഗുണന്‍ said...

ഏറെക്കാലം ഞാന്‍ കാത്തിരുന്നു....

നീ തന്ന മയില്‍പ്പീലി മാനം കാണാതെ ഞാന്‍ പുസ്തകത്തിലൊളിപ്പിച്ചിരുന്നു...

പിന്നെപ്പിന്നെ ഞാനൊരു കരിയിലയായി കാറ്റത്ത് പറന്ന് പോയി.

കൊള്ളാം ഈ....... നിലാവ്

ശ്രീ said...

കൊള്ളാം.

:)

‘ഋതു’ മാറ്റിയിട്ടില്ലല്ലോ.f

Anonymous said...

സുസ്വാഗതം ... അവസാന രണ്ടു വരിയൊഴിച്ച് ബാക്കി എനിക്കീഷ്ടായി

Nilavernisa said...

സനാതനന്‍, കണ്ണൂരാന്‍, ബിനു, കൂട്ടുകാരന്‍, എഴുത്തുകാരീ, ദ്രൌപദി, കാവലാന്‍, വേണു, പ്രദീപ്, വാല്‍മീകി, ഉപാസന, ഡഫ്ഫി, ഫസല്‍, ഹരിശ്രീ, ത്രിഗുണന്‍, ശ്രീ... കൂട്ടുകാര്‍ക്ക് നന്ദി...

സഹയാത്രികന്‍ said...

കൊള്ളാം... എല്ലാരു പറഞ്ഞ പോലെ ഒരു പേര് കൊടുക്കൂ...
ആശംസകള്‍
:)

Sharu.... said...

രസിച്ചു വായിച്ചു വന്നപ്പോള്‍....അവസാന വരികള്‍ എന്നെ ചതിച്ചതായി തോന്നി..എങ്കിലും ആദ്യഭാഗത്തിന് അഭിനന്ദനം അറിയിക്കാതെ വയ്യ... മനോഹരം