Friday, December 21, 2007

വര്‍ഗബോധം


ഇളം തണുപ്പിന്റെ
അരിപ്പൂക്കള്‍
കുനു കുനെ വിരിയുന്ന
ഒരു സായാഹ്നത്തില്‍
സ്വപ്നത്തിന്റെ
മങ്ങിയ വെളിച്ചം ചിതറിക്കിടക്കുന്ന
ഒരു താഴ് വാരത്തില്‍
കണ്ടു മുട്ടുന്ന
ഒരു
ആണ്‍കവിതയും
പെണ്‍കവിതയും
എന്തു ചെയ്യും?
.
.
.
.
.
പരസ്പരം
തെറി പറഞ്ഞ്
തിരിഞ്ഞു നടക്കും.

12 comments:

ശ്രീ said...

കഷ്ടം! കവിതകള്‍‌ക്കും വര്‍‌ഗ്ഗബോധം വന്നാല്‍‌ കഷ്ടം തന്നെ.

:)

കണ്ണൂരാന്‍ - KANNURAN said...

അങ്ങിനെയാവാന്‍ സാധ്യതയില്ല..

പ്രയാസി said...

അയ്യോ...

കത്തീം മുളകും ഞാനോടീ..

ഗുപ്തന്‍ said...

അത് സായാഹ്നത്തില്‍.. പിന്നെ ഇരുട്ടുമ്പോള്‍ രണ്ട്ടു പേരും

കണ്ണോടു
കണ്ണേ
ചുണ്ടോടു
ചുണ്ടേ


ചേര്‍ത്ത്..


നിലാവേ
കിനാവേ

എന്ന്

പാട്ടുപാടി നടക്കും... അല്ല്യോ സരിഗമേ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനീപ്പോ ഇവിടെ മാത്രേ തല്ലുണ്ടാക്കാന്‍ ബാക്കിയുള്ളൂ ല്ലേ.

ശ്രീലാല്‍ said...

വര്‍ഗ്ഗ ബോധമില്ലാത്ത കവിതകള്‍.

നിലാവര്‍ നിസ said...

ശ്രീ, കണ്ണൂരാന്‍, പ്രയാസി, ഗുപ്തന്‍, പ്രിയ, ശ്രീലാല്‍.. കൂട്ടുകാര്‍ക്ക് നന്ദി. കവിതകള്‍ക്കും അല്പം വര്‍ഗബോധം വേണ്ടേ ശ്രീ.. ഗുപ്തന്റെ ഊഹം ശരിയാകട്ടെ എന്നു ഞാനും പ്രാര്‍ഥിക്കുന്നു..

കാവലാന്‍ said...

എന്തു ചെയ്യും?
.സോറി
.സോറി
.പ്രണയം
.പരിഭവം
.പരിണയം !!!!???????***###@@

പരസ്പരം
തെറി പറഞ്ഞ്
തിരിഞ്ഞു നടക്കും. കാരണം അവര്‍ രണ്ടു കവിതകളാണല്ലോ.

ഉപാസന || Upasana said...

:)
ഉപാസന

chithrakaran ചിത്രകാരന്‍ said...

കണ്ടുമുട്ടുന്ന എല്ലാ ആണ്‍ കവിതയും,എല്ലാ പെണ്‍ കവിതയും പ്രേമബദ്ധരാകുന്നില്ല.
പ്രേമം അത്രക്കു ഭൌതീകമായിരുന്നെങ്കില്‍ ജീവനും,മനസ്സിനും എന്തു പ്രത്യേകതയാണ് അവകാശപ്പെടാനുണ്ടാകുക?
നന്മകള്‍ .

ഗീത said...

ഇത്ര റൊമാന്റിക് ആയ അന്തരീക്ഷത്തില്‍ കണ്ടുമുട്ടുന്ന ആണ്‍കവിതയും പെണ്‍കവിതയും തമ്മില്‍ തെറി പറഞ്ഞു പിണങ്ങിപ്പോകാനുള്ള ചാന്‍സ് തീരെ കുറവ്...

അതിനു പകരം അവര്‍ക്കു സ്നേഹം പങ്കിട്ടുകൂടേ?

പിന്നെ ഈഗോയുള്ള ആണ്‍കവിതയും പെണ്‍കവിതയുമാണ് എങ്കില്‍ നിസ പറഞ്ഞതു തന്നെ സംഭവിച്ചേക്കും......

നിലാവര്‍ നിസ said...

കാവലാന്‍, ഉപാസന, ചിത്രകാരന്‍, ഗീതിക.. നന്ദി.