Tuesday, December 18, 2007

കിനാവേ നിലാവേ


നിലാവേ
കിനാവേ
പരസ്പരം
ചേര്‍ന്നും
മിണ്ടിയും
പറഞ്ഞും
കണ്ണോട്
കണ്ണേ
ചുണ്ടോട്
ചുണ്ടേ
ചേര്‍ത്തേ
നടക്കാം.

പുഴത്താ-
ളമെല്ലാം
മുറിച്ചേ
കടക്കാം
കൊടുങ്കാ-
ട്ടിലെല്ലാം
നിഴലായ് നടക്കാം.

നമുക്കൊ-
രേ ഭാഷ
കിനാവിന്റെ
താളം
നമുക്കൊ-
രേ മൌനം
നിലാവിന്റെ
ചിഹ്നം.

കിനാവേ
നിലാവേ
വരൂ
സ്വപ്ന-
സഞ്ചാര
സിം ഫണി മീട്ടാം

ചുറ്റിവരിയും
വെറുപ്പിന്റെ
പാമ്പിനെ
സ്നേഹമായ്
നീട്ടാം.


മഴയേ
മഞ്ഞു തുള്ളി-
ത്തലപ്പേ
കാലമെല്ലാം
നമുക്കാ-
യൊരുക്ക്.
വഴികളെല്ലാം
നമുക്കായ്
പണിയ്.

കൊതിപ്പുണ്ട്
നിലാവേ
നിന്നോട്
ചേരാന്‍
ഉടലിന്റെ
ചൂട്
വിയര്‍പ്പാല്‍
തുടക്കാന്‍.

പുലമ്പുന്നു
മനസ്സ്
നടക്കീല
ജന്മം

മടുക്കല്ലേ
വെറുക്കല്ലേ
പ്രണയ-
ക്കിടാ‍വേ
നോക്കൂ
നമുക്കേ
പൂവായ
പൂവിന്റെ
ഇതളായി
മാറാം.

ഇരുളാം
പുതപ്പിനെ
കത്തിച്ചു
മാറ്റി
നക്ഷത്ര-
ക്കുഞ്ഞിനെ
നെഞ്ചില്‍
നിറച്ച്
ഉമ്മയായ്
മാറ്റാം.

വരൂ
വരൂ
കിനാവേ
ജാലകം
തുറക്കൂ

കിനാവേ
നിലാവേ
നിലാവേ
കിനാവേ..




18 comments:

CHANTHU said...

ബസ്‌റ്റ്‌
കണ്ണാ...
ബസ്‌റ്റ്‌............................

ഗുപ്തന്‍ said...

തുടക്കം മനോഹരവും വ്യത്യസ്ഥവുമായി തോന്നി. പിന്നെ ഇടക്ക് കവിത കയ്യില്‍നിന്ന് വഴുതി എന്നും

ശ്രീ said...

കൊള്ളാം... വ്യത്യസ്തമായ ശൈലി. നന്നായിട്ടുണ്ട്.

:)

നിലാവര്‍ നിസ said...

നന്ദി ചന്തു, ഗുപ്ത മൌര്യന്‍, ശ്രീ..

ബാജി ഓടംവേലി said...

നല്ല വാക്കുകള്‍
ഇത്രയും മുറിക്കാതിരുന്നെങ്കില്‍
കൂടുതല്‍ നന്നാകുമായിരുന്നു

Anonymous said...

ചൊല്ലാന്‍ പറ്റിയ കവിത. ഒരുപാട് ഇഷ്ടപ്പെട്ടു.

നിലാവര്‍ നിസ said...

ബാജി, ശശി.. ഒരുപാട് സന്തോഷം.

കണ്ണൂരാന്‍ - KANNURAN said...

മുറിച്ചെഴുതിയതു ശരിയായില്ലെന്നു തോന്നുന്നു, വായനാസുഖം കുറവ്..

ഉപാസന || Upasana said...

വാക്കത്തി കൊണ്ടാണോ മുറൊച്ചത്
അതോ കൊടുവാളോ..?
വരികള്‍ നല്ലത്
കത്തിപ്രയോഗം വേണ്ടായിരുംന്നു
:)
ഉപാസന

പ്രയാസി said...

കൊ


ള്ളാം


പുതി


യൊരു


സ്റ്റൈല്‍


നിലാ



വര്‍


നിസാ‍


മൊത്ത



ത്തില്‍




നന്നാ

യീ‍..:)

മയൂര said...

"ചുറ്റിവരിയും
വെറുപ്പിന്റെ
പാമ്പിനെ
സ്നേഹമായ്
നീട്ടാം."


വിഷ
പല്ലിളക്കാന്‍
മറക്കണ്ട:)

വ്യത്യസ്തമായ അവതരണശൈല, കവിതയും:)

Sherlock said...

നിസ, ഇങ്ങനെയും കവിതയെഴുതാമല്ലേ..

കൊള്ളാം..തുടരുക

ദിലീപ് വിശ്വനാഥ് said...

ആശയം കൊള്ളാം. പക്ഷേ വരികള്‍ മുറിച്ചെഴുതി വായനാസുഖം കളഞ്ഞു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരികള്‍ കൊള്ളാം.

ഗീത said...

കണ്ണോടു കണ്ണും ചുണ്ടോടു ചുണ്ടും ചേര്‍ത്തു നടന്നാല്‍ വീഴില്ലേ എന്നൊരു സംശം?!

പ്ര

യാ

സീ,



ടി

പൊ

ളി!!!

സജീവ് കടവനാട് said...

നിലാവേ കിനാവു കഴിഞ്ഞോ?

നിലാവര്‍ നിസ said...

കണ്ണൂരാന്‍, ഉപാസന, പ്രയാസി, മയൂര, ജിഹേഷ്, വാല്‍മീകി, പ്രിയ, ഗീത, കിനാവ്.. അഭിപ്രായങ്ങള്‍ക്കു നന്ദി.

കിനാവ് തുടരുക തന്നെ ചെയ്യുന്നു കിനാവേ..

നവരുചിയന്‍ said...

ഇങ്ങനെ നല്ല ഭംഗി ആയി എഴുതാന്‍ അറിയാം അല്ലെ ....
എന്നിടാണ് കഴിഞ്ഞ തവണ മനുഷ്യനു മനസിലാകാത്ത എന്തോകെയോ എഴുതിയത് അല്ലെ ..
പിന്നെ എല്ലാരോടും ഞാനും യോജിക്കുന്നു . കൊടുവാള് വെച്ചു വെട്ടിയ പോലെ അല്ലെ വരികള്‍ എഴുതിരികുനത് .