എടോ
മണ്ടന്‍ കാമുകാ
നോക്ക്
നോക്ക്..
എടാ
നിന്റെ കണ്ണട-
ക്കണ്ണു കൊണ്ട്
എന്റെ
ഉടലളവ്
എടുക്കാതെടാ
നിന്റെ
നീളന്‍ മൂക്കു കൊണ്ടിങ്ങനെ
മണം
പിടിക്കാതെടാ
നിന്റെ
ശവം മണക്കുന്ന
തൊണ്ട തുറന്ന്
ഓക്കാനത്തിന്റെ
വാക്കുകള്‍
വീണ്ടും
മുഴക്കാതെടാ
വിരല്‍
നരകത്തിലേക്ക്
ചൂണ്ടാതെടാ
രോമം
ചോദ്യമാക്കല്ലെടാ
ജീവിതം തുന്നിത്തുന്നി
തഴമ്പു വന്ന
ഉള്ളം കൈ
ആകാശം പോലെ
തുറന്നു പിടിക്കാതെടാ
എടാ
ബോറാ
അറു ബോറാ
നീ
കാണ്
കണ്ണു തുറന്ന്
കാണ്..
നമ്മളിപ്പോള്‍
ഫിലിം ഫെസ്റ്റിവലിലല്ലേ
തുര്ക്കിപ്പടം
കാണുകയല്ലേ..
എന്റെ കാമു-കാ
വില്ലന്‍
നായികയുടെ
പിന്നാലെ
ഓടുകയല്ലേ
ധൈര്യമുണ്ടെങ്കില്‍
കാണികളുടെ
മുകളിലൂടെ ചാടി
സ്ക്രീന്‍ പിളര്‍ന്ന്
അവളെ രക്ഷിക്കെടാ...
എന്നിട്ട്
വാ
നമുക്ക്
കെട്ടിപ്പിടിച്ച്
ഉമ്മ വയ്ക്കാം
അത്രവരെ
ആ നക്ഷത്രം
മുറിക്കുള്ളില്‍
ഇരിക്കട്ടേ..
20 comments:
നിലാവര്നിസ്സ എന്ന പേര് ഉണ്ടാക്കിയ ഒരു തിര്മറി.എഴുത്തിലും വിദഗ്ദ്ധമായ തിരിമറി.എന്റെ വക കയ്യടി
കൊല്ല്! കൊല്ല്! കാമുകന്മാരായകാമുകന്മാരുടെയൊക്കെ കട്ടച്ചോരയില്‍ കുളിച്ചെങ്കിലും നിലാവൊന്നു തണുക്കട്ടെ.
ഹാ..ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റീ...
ഈ പ്രണയകഥകളുടെ അച്ചില്‍ നിന്ന് പിടഞ്ഞാലും ചാടിയാലും നമുക്ക് മോചനമില്ലേ സരിഗമപധനിസേ...
വില്ലനെ ഓറ്റിച്ചിട്ട് പിടിച്ച് നായികയെ രക്ഷിക്കുന്നവീരനായകനില് നിന്ന്... നിസയെ ആരു രക്ഷിക്കും...
ഓഫ്: സരിഗമപധനിസ ഓര്മയുണ്ടല്ലാ... അയാള്‍ തന്നെ ഇയാള്‍. കണ്ഫ്യൂഷന് വേണ്ടട്ടാ...
സനാതനന്.. എന്താണ് ഈ മഹത്തായ തിരിമറി?
(കയ്യടി കേള്‍ക്കുന്നുണ്ട്.)
കാവലാന്‍, ഗുപ്ത മൌര്യന്‍, നന്ദി.
ചില അച്ചുകളില്‍ നിന്നു
പുറത്തു വരാത്ത അവസ്ത
എത്ര മേല്‍ ഹര്‍ഷം..
വന്നതു തന്നെ... ഹഹ!
കവിത കൊള്ളാം കേട്ടോ...
:)
കവിത കൊള്ളാം.
കാമുകന് സിനിമയിലെ സിനിമയിലെ നായികയെ രക്ഷിച്ചാല്‍ കവിതയിലെ നായികയെ തിരിഞ്ഞുനോക്കുമോ? അതോ കൃഷ്ണനോ ആള്.
നിലാവേ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നോ!
മഹത്തായ എന്ന വാക്ക് ഞാന്‍ പറഞ്ഞില്ലല്ലോ!
അതുപോട്ടെ മഹത്തായതോ അല്ലാത്തതോ ആകട്ടെ അത്
തിരിമറിയെന്നു ഞാന്‍ പറഞ്ഞത് ഷാളുകൊണ്ട് കാക്കത്തീട്ടം തുടയ്ക്കുന്നതും മണ്ടന്‍ കാമുകാ എന്ന് വിളിച്ചുകൂവുന്നതുമായ ദൃശ്യങ്ങള്‍ കൊണ്ട് പ്രണയം അവതരിപ്പിക്കുന്ന രീതിയെ ആണ്.
പിന്നെ കയ്യടി.അത് ഇത്ര വിശാലമായ ദൂരങ്ങള്‍ കീഴടക്കി അങ്ങെത്തിയോ.അപാരം.കേള്‍വി ശക്തി അപാരം
"ധൈര്യമുണ്ടെങ്കില്‍
കാണികളുടെ
മുകളിലൂടെ ചാടി
സ്ക്രീന്‍ പിളര്‍ന്ന്
അവളെ രക്ഷിക്കെടാ..."
എന്നിട്ടുവേണം സ്ക്രീന്‍ കീറിയതിനു തീയേറ്ററുടമ കേസുകൊടുക്കാന്‍....;)
കുട്ടി നിരാശപ്പെടുത്തി...
ഇതും കവിതയാണോ..?
:)
ഉപാസന
കൊട്, കൈ..... കാര്യം പറയുമ്പോള്‍ കവിത കൊഴിയുന്നത് ഇങ്ങനെയാവണം.
അവതാര രഹസ്യം?
“എടാ ഇരുളാ,വാ..വിഴുങ്ങ് വാ തുറന്ന്
ഈ മൊണ്ണയനെ..നീയല്ലാണ്ട് കാലമേത് ഖലിയേത് ..ഉശിരുടയാന്‍ കാലനും നീ തന്നെടാ
പടച്ച പൊരുളേ..നീയല്ലാണ്ട് ആരെടാ പൂലോഹത്ത് നെടുനെല കൊള്ളണ പെരുമ്പൊലിമ?”ചന്ദ്രക്കാറന്റെ അവസാനത്തെ ഡയലോഗ് ഓര്‍ത്തുപോയി..വെറുതേ..:)
ശ്രീ, സിമി, വഴി പോക്കന്, ഉപാസന, ചന്തു, ഉംബാച്ചി, പ്രമോദ്.. നന്ദി.
ഇല്ല... മഹത്തായ എന്ന വാക്കിനു രാഷ്റ്റ്രീയ ഉത്ഭവമില്ല സനാതനന്.. ചില കയ്യടികള്‍ അങ്ങനെയാണ്.. അവതാര രഹസ്യം? ഓരോ മനുഷ്യനും എന്തിനു ജനിക്കുന്നു എന്ന അസ്തിത്വ ദുഖത്തിലേക്ക് പോകാന്‍ വയ്യ ഉമ്പാച്ചീ.. ജീവിച്ചു തുടങ്ങിയിട്ടില്ലല്ലോ..
കൂട്ടുകാര്‍ക്കെല്ലാം ആശംസകള്‍..
വായില്‍ കൊള്ളുന്ന വല്ല വര്‍ത്തമാനവും പറയൂ നിസ, ഇമ്മാതിരി കടുത്തവാക്കുകളൊന്നും പറഞ്ഞു പേടിപ്പിക്കല്ലെ..;(
മാഷെ , ഒന്നും മനസിലായില്ല .
ഒരു തുള്ളല്‍ ഭാഷ സ്റ്റൈല്‍ . കൂടെ ഒരു unrealistic കവിതയും.
വഴിപോക്കന്, നവരുചിയന്‍.. നന്ദി.
ഇല്ല.. ഇത്തരം വലിയ വര്‍ത്തമാനങ്ങള്‍ പറയുന്നില്ല..(അതു ശരി.. വഴിപോക്ക്ന്റെ കയ്യില്‍ ഒരു ഭൂമി കൊള്ളിക്കാം.. ഒരു വര്‍ത്തമാനം പാടില്ല അല്ലേ?)
നവരുചിയന്‍.. സന്തോഷം.
തുള്ളല്‍ ഭാഷ എന്നതും..
):
മണ്ടനും ബോറനും ശവം മണക്കുന്ന തൊണ്ട യുള്ളവനേയുമാണോ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ പോകുന്നത് നിലാവര്‍നിസാ???
വേണ്ടാട്ടോ....
ഹഹ... എന്തായാലും കാമുകനായിപ്പോയില്ലേ ഗീതിക..
അഹംഭാവം കൊണ്ട് പറയുകായാണെന്ന് കരുതരുത്.. ഒരു പിടിയും കിട്ടിയില്ല..
പത്ര പ്രവര്‍ത്തന വിദ്യാര്ത്ഥിയെന്നല്ലേ പറഞ്ഞത് !! ആശംസകള്‍
Post a Comment