Monday, December 3, 2007

മറന്നുപോയ്...




ഇന്നലെ
ഒരുപാട് നേരം
ഒറ്റത്തണലില്‍ ഒന്നിച്ചിരുന്നതാണ്.

തലയില്‍ പതിഞ്ഞ
കാക്കക്കാഷ്ടം
ചുരിദാര്‍ ഷാളു കൊണ്ട്
തുടച്ചു തന്നതാണ്.

എന്നിട്ടും
എന്നിട്ടും
മറന്നുപോയ്
ഞാന്‍ നിന്റെ മുഖം.

നിന്നില്‍ നീന്നുമെനിക്ക്
ഇഴ പിരിച്ചെടുക്കാനാവുന്നുണ്ട്
ജോണ്‍ എബ്രഹാമിന്റെ
മസിലുകള്‍
ചിമ്പുവിന്റെ തലമുടി
രാഹുല്‍ ദ്രാവിഡിന്റെ പുഞ്ചിരി
ലാലിന്റെ നടത്തം


പക്ഷെ
ഒരു ഇഴയില്‍ നിന്നു-
മെനിക്ക്
വേര്‍തിരിച്ചെടുക്കാനാവുന്നില്ലല്ലോ
നിന്റെ
മുഖം.

17 comments:

കണ്ണൂരാന്‍ - KANNURAN said...

അതെന്തേ മുഖം വേര്‍തിരിച്ചെടുക്കുവാന്‍‍ പറ്റാത്തത്?

സുല്‍ |Sul said...

അതൊരു പൊയ്മുഖമായിരുന്നോ?

-സുല്‍

ശ്രീ said...

അതെന്തായാലും കഷ്ടമായിപ്പോയി.

:)

മുരളീധരന്‍ വി പി said...

അപ്പോള്‍ താനും വര്‍ഗ്ഗ സ്വഭാവം കാണിച്ചു, അല്ലേ..

നിലാവര്‍ നിസ said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

സൂം ചെയ്തുനോക്കിയെ, ചെലപ്പോ ഓര്‍മ്മ വന്നാലൊ? ഇല്ലെങ്കിലൊന്നു റിഫ്രഷ് ചെയ്തു നോക്കിയാലും മതി.. ;)

Sanal Kumar Sasidharan said...

വളരെ നന്നായി എഴുതിയിരിക്കുന്നു

കാവലാന്‍ said...

ഇത്തരം സന്ദര്‍ഭങ്ങളില്‍ നുണയൂ..
...ആപഴയ ബബിള്‍ഗം...
"അങ്കുശമില്ലാത്ത ചാപല്യമേ നിന്നെയംഗനയെന്നു...."

സഹയാത്രികന്‍ said...

ഇതാണ് കണ്‍സപ്റ്റുണ്ടായാലത്തെ പ്രശ്നങ്ങള്‍....

മറ്റുള്ളോരുടെ ചിരിയും , മുടിയും, മസിലും, നടത്തവുമെല്ലാം വ്യക്തം... പക്ഷേ മനസ്സിലാക്കേണ്ട ആളെ ഓര്‍ത്തെടുക്കാന്‍ പറ്റണീല്ല....

കൊള്ളാം
:)

ദിലീപ് വിശ്വനാഥ് said...

നമ്മുടെ മനസ്സില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയാത്തവരുടെ മുഖം ഒരിക്കലും നമുക്കു ഓര്‍ത്തെടുക്കാന്‍ കഴിയില്ല.

ഏ.ആര്‍. നജീം said...

എങ്ങിനെ ഓര്‍ക്കാനാ, മനസില്‍ മൊത്തം ജോണ്‍ എബ്രഹാമും, രാഹുല്‍ ദ്രാവിഡും , ചിമ്പുവും മോഹന്‍ലാലും ഒക്കെ ആല്ലായിരുന്നോ.. പാവം അവന്‍..

നിലാവര്‍ നിസ said...

കണ്ണൂരാന്‍, സുല്‍, ശ്രീ, മുരളി, വഴിപോക്കന്‍, സനാതനന്‍, കാവലാന്‍, സഹയാത്രികന്‍, വാല്‍മീകി, നജീം... അഭിപ്രായങ്ങളില്‍ സന്തോഷം..

ഒരു കവിതയിലല്ലേ ഇതൊക്കെ പറ്റൂ... ഹഹ

Mahesh Cheruthana/മഹി said...

ഇതു കാലത്തിന്റെ പുതിയ മുഖം!

നിലാവര്‍ നിസ said...

ശരിയാണു മഹേഷ്..

മണിക്കുട്ടി said...

കിടു...


ഓഫാണേ. ഓടിച്ചിട്ടടിക്കല്ലും. കാക്കത്തീട്ടത്തില്‍ നിന്ന് ഷോള്‍ വേര്‍തിരിച്ചെടുക്കാന്‍ പറ്റിയോ?

umbachy said...

വേറേ ഒരു ജോണ്‍ അബ്രഹാം ഉണ്ടായിരുന്നു,
നമ്മുടെ നാട്ടില്‍.

വല്യമ്മായി said...

100% സത്യം