Tuesday, September 2, 2008

മനോജ് കാട്ടാമ്പള്ളി- കവിത 1

മുഖരേഖയില്‍ പ്രസിദ്ധീകരിച്ച അബ്ദുള്‍ സലാം എന്ന കവിയുടെ കവിത.. മൂന്നു മാസത്തിനു ശേഷം വചസ് മാസികയില്‍ മനോജ് കാട്ടാമ്പള്ളിയുടെ കവിത.. ബാക്കി വായന.. റഫീക്കിന്റെ കവിതയിലെ പോലെ ഇവിടെയുമില്ലേ ചില ......?


original link: http://kavithaspace.blogspot.com/2008/09/1.html

15 comments:

യാരിദ്‌|~|Yarid said...

ഡെന്മാര്‍ക്കില്‍ എന്തൊ ചീഞ്ഞു നാറുന്നുണ്ടെന്നു തോന്നുന്നു...!

അരൂപിക്കുട്ടന്‍/aroopikkuttan said...

ഇനിയും പോരട്ടേ...

പോരട്ടങ്ങനെ പോരട്ടേ..!!

ഷാജൂന്‍ said...

ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു.
ഇത്തരം കണ്ണില്‍ പെട്ടാല്‍ ബൂലോഗത്ത്‌
വായനക്കാരറിയുന്നതിനായ്‌ എത്തിക്കുക.


അതോടൊപ്പം പറയട്ടെ
ക്ഷമിക്കുക.
ഇതിലെനിക്കൊരു പിഴവും കാണാനൊക്കുന്നില്ലല്ലൊ.

വാക്കുകള്‍ക്ക്‌ പേറ്റന്റു വേണ്ട.
സന്ദര്‍ഭവശാല്‍ പെറ്റുവീണ വാക്കുകള്‍
അന്യന്‍ പണ്ട്‌ ഓക്കാനിച്ചതായി പോയി... അത്രയല്ലെ ഉള്ളു
ബോധപൂര്‍വ്വം ചെയ്‌തതാണോ. ആവാന്‍ തരമില്ല.

വര്‍ത്തമാന മലയാളിക്ക്‌ അത്രക്കൊന്നും
മൗലികതയില്ലല്ലൊ.

കവി മനസ്സറിഞ്ഞു നമുക്കു ക്ഷമിക്കാമല്ലൊ. അല്ലെ.


(സാമ്യമുണ്ടെങ്കിലും രണ്ടു കവിതയും ഒറ്റയടിക്ക്‌
വായിക്കാന്‍ അവസരം നല്‍കിയതിന്‌ നന്ദി)

krish | കൃഷ് said...

pOraTTe,poraTTe,theLivukaL,pOraTTe.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവി മനസ്സറിഞ്ഞു നമുക്കു ക്ഷമിക്കാമല്ലൊ. അല്ലെ.

ഷാജൂന്‍ said...

ആത്മസംതൃപ്‌തീ, താങ്കള്‍ ഒരാളുടെ കവിത മുഴുവനായും കട്ടെടുത്തു എന്ന്‌ അനോണിമാഷുടെ ചര്‍ച്ചക്കിടയില്‍ കാണാനിടയായി അതു ശരിയായിരുന്നു താനും. അതു ഗുരുതമായ കേസ്‌. അതുപോലല്ലൊ ഇത്‌.

ഏറുമാടം മാസിക said...

കണ്ണൂരിലെ കവികളും ഒരു പട്ടിയും
പുതുകവിതയിലെ ആ പട്ടി യെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില്എന്റെ പേര് കൂടി ചെന്നെത്തിയതില് വളരേയേറെ സങ്കടമുണ്ട്.ഞാന് മണൊജ് കാട്ടാമ്പള്ളിയെ പരിചയപ്പെടുന്നത് 2002 ല് പെരിങ്ങ്ത്തൂരില് നടന്ന ഒരു ക്യാമ്പില് വെച്ചാണ്..അന്നു മനോജ് കാട്ടാമ്പള്ളി അത്രയെന്നും പ്രശസ്തനല്ല.മലയാളത്തിലെ പ്രസിദ്ധീകരണങളില് കാറ്ട്ടൂണുകളും, ഫലിത ബിന്ദുക്കളും, എഴുതുന്ന ഒരു കവി എന്ന നിലയില് അന്നവിടെ വെച്ച് സംസാരിക്കുകയുണ്ടായി.അന്നു തുടങ്ങിയതാണു അവനുമായുള്ള പരിചയം.ആ പരിചയം ഒന്നോ രണ്ടോ മാസം കൊണ്ടു തീരുകയും പ്രവാസിയായ ഞാന് തിരുചു ഗള്‍ഫിലേക്കു വരികയും ചെയ്തു.പിന്നീടു രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടില് വന്നപ്പോള് മനോജ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവിയും,പ്രസാധകനുമാണെന്നറിന്നതില് വളറെ സന്തോഷിക്കുകയുണ്ടായി. അങ്ങനെയാണ് എണ്ടെ ആദ്യ പുസ്തകം മനോജിന്റെ പായല് ബുക്സില്ലൂടെ പുറത്തിങ്ങുന്നത്.ഈ സമയം നാട്ടില് രണ്ട് വര്‍ഷം നില്‍ക്കുകയും വേണ്ടി വന്നു.ഈ രണ്ടു വര്‍ഷത്തിനിടയില് എനിക്കു കവിതയുടെ മൌലികത എന്തെന്നു മനസ്സിലായി. മുതിര്‍ന്ന കവികള്‍ക്ക് കള്ളൊഴിച്ച് കൊടുക്കുകയും,പത്രാധിപരുടെ കാല് തിരുമ്മി കൊടുക്കാ‍ന് കഴിയുന്ന ഏത് പട്ടിക്കും എളുപ്പം ആകാവുന്ന ഒന്ന്.ആയിടെക്കാണു കുറേയേറെ എഴുത്തുകാരുമായി പരിചയപ്പെടുന്നതും എഴുത്തിനിടയിലെ ഇത്തരം കളികളെക്കുറിച്ചുമറിയുന്നതും.(പ്രതിഭയുള്ള എഴുത്തുകാരെ ബാധിക്കുന്നതല്ല ഇത്).
ഈയിടക്കാണ് നമ്മുടെ കൂട്ടത്തിലുള്ള ഒരുകവി മനോജ് എന്റെ കവിതകള് മോഷണം നടത്തുന്നു എന്ന പരാതിയുമായി രംഗത്ത് വരുന്നത്.ഞങ്ങള് അതത്ര കാര്യമാക്കിയില്ല.ചങാതിമാര് തമ്മിലുള്ള ആശയ പ്രശ്നം എന്ന നിലയില് ഞങള് അതു മറക്കുകയും ചെയ്തു.പിന്നീട് ഞാന് ഗള്‍ഫിലേക്ക് തിരിച്ചു പോരുകയും ചെയ്തു.അതിണ്ടെ തുടര്‍ച്ചയാവണം ഈ പൊട്ടലും,ചീറ്റലും.അതില് നിലാവര് നിസയുടെ പങ്ക് എന്തെന്നു മനസ്സിലാവുന്നില്ല.ഈ നിസ ആരെന്നു വെളിപ്പെടുത്തണം.മനോജ്പറയുന്ന ആ മലപ്പുറക്കാരണ്ടെ പേര് മനോജിനു അറിയാമെങ്കില് ആരെ ഭയപ്പെടണം.അതിനുള്ള ചങ്കൂറ്റമെങ്കിലും അവറ് കാണിക്കണം.അല്ലാതെ ഭീരുക്കളെപ്പോലെ എന്തെങ്കിലും വിളിച്ചു പറയുകയല്ല വേണ്ടത്..എഴുത്തിനും,കവിതയ്ക്കുമപ്പുറം ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരാളെന്ന് നിലയില് ഇത്തരം തരം താണ ഗോസിപ്പിലേക്ക് വലിച്ചിഴയ്ക്കരുത്.ഞാന് ചെയ്ത ഒറ്റക്കാര്യം മനോജിണ്ടെ ആ പോസ്റ്റ് ബൂലോക കവിതയില് പോസ്റ്റ് ചെയ്തു എന്നുള്ളതാണ്.അവന്റെ സത്യാവസ്ഥ മറ്റുള്ളവരെക്കൂടി അറിയിക്കുക എന്ന ദൌത്യം..പക്ഷെ പിന്നീടു കണ്ടത് മനൊജ് തന്നെ അവന് കുഴിച്ച കുഴിയില് വീണ് പരുങ്ങി നില്‍ക്കുന്ന ദയനീയാവസ്ഥ.പിന്നെ നിലാവര് നിസ പറയുന്ന കാര്യങ്ങള് അപ്പടി വിഴുങ്ങുന്ന അഭ്യൂദയകാംക്ഷികള് നിസ ആരെന്നു കൂടി അറിയുന്നതു നല്ലത്. വയ്കാതെ ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയുക തന്നെ ചെയ്യും.

simy nazareth said...

അതെന്തിനാ പുതുകവിതേ നിസ ആരാന്ന് അറിയുന്നത്? പേരും വിലാസവും ഉള്ളോരേ പരാതിപ്പെടാവുള്ളോ? നിസ കള്ളനാണയം ആന്ന് ഉറപ്പിച്ചോ? മനോജ് മലയാളത്തിലെ അറിയപ്പെടുന്ന കവി ആണോ? ഞാന്‍ കേട്ടിട്ടില്ല. ഈ പട്ടിവിളി വന്നപ്പൊഴാ കേള്‍ക്കുന്നത്. എന്തെങ്കിലും അവാര്‍ഡ് കിട്ടീട്ടുണ്ടോ മനോജിന്? ഏതെങ്കിലും നിരൂപണങ്ങള്‍ / ആസ്വാദനങ്ങള്‍? പത്ത് കാശുള്ള ആര്‍ക്കും പുസ്തകം ഇറക്കിക്കൂടേ?

പരിചയം അവിടെ നിക്കട്ടെ. മനോജ് വാക്കുകളല്ല, ആശയം ആണ് മോഷ്ടിച്ചത്. മോഷണം വിളിച്ചുപറയുന്നത് ചിലപ്പൊ ഒളിഞ്ഞാവാം, തെളിഞ്ഞാവാം. അതുകൊണ്ട് മോഷണം മോഷണമല്ല്ലാതെ ആവുമോ?

മനോജിന്റെ സത്യാവസ്ഥ താങ്കള്‍ അറിയിക്കാന്‍ ബൂലോക കവിതയില്‍ പോസ്റ്റിട്ടത് ശരിയായില്ല.

(ബൂലോകകവിതയില്‍ ലേഖനങ്ങളോ ആരോപണ - പ്രത്യാരോപണങ്ങളോ വരരുത്. അത് കവിത പ്രസിദ്ധീകരിക്കാനുള്ള ഇടമാണ്).

എന്നാല്‍ താങ്കളുടെ ഉദ്ദേശശുദ്ധിയില്‍ സംശയവും ഇല്ല. കവിതയെക്കാള്‍ ബന്ധങ്ങള്‍ക്കാണ് വില എങ്കില്‍ മനോജ് മോഷ്ടിച്ചതല്ല, മനോജ് ഒന്നും മോഷ്ടിച്ചിട്ടില്ല എന്ന് സ്ഥാപിക്കൂ, അങ്ങനെ കൂട്ടുകാരന്റെ മേല്‍ വീണ ചെളി കഴുകിക്കളയൂ. അല്ലെങ്കില്‍ മനോജ് എഴുതുന്ന എല്ലാ കവിതയും ഇനി പലരും ഇതേ കണ്ണിലൂടെയാവും നോക്കിക്കാണുക.

ബ്ലോഗില്‍ ഐഡന്റിറ്റി അറിയണം എന്ന് നിര്‍ബന്ധം പിടിക്കരുത്. ബ്ലോഗിങ്ങ് നല്‍കുന്ന ഒരു സൌകര്യമാണ് അനോണിമിറ്റി. അതിനെ ഇവിടെ ആരും ദുരുപയോഗം ചെയ്തിട്ടില്ല.

ഏറുമാടം മാസിക said...

മനോജ് എന്റെ സ്രുഹുത്തെന്നനിലയിലല്ല ഞാന്‍ സംസാരിച്ചത്.സിമിയുടെ സംശയം ആസ്ഥാന്ത്താണ്.ആരായാലും തെറ്റുകാരനാണെങ്കില്‍,കല്ലെറിയുക തന്നെ വേണം.നങ്ങള്‍ മൂന്ന് പേര്‍ സംസാരിച്ച കാര്യം എങനെ നിലാവര്‍ നിസയുടെ ബ്ലൊഗില്‍ വന്നു എന്നതാണ്.അതില്‍ ഒന്നു ഞാനും മറ്റ് രണ്ട് പേര്‍ കവികളുമാണ്.ഞാനാദ്യമെ പറഞില്ലെ ഇതു പഴയ പകയുടെ പൊട്ടലും ചീറ്റലുമാണ്.പിന്നെ കവിതയെക്കുറിച്ചുള്ളതിനാല്‍ കവികള്‍ അറിയേണ്ട കാര്യവുമായതിനാല്‍ അതപ്പടി ബുലോക കവിതയില്‍ ഇട്ടന്നേയുള്ളൂ.പിന്നെ മനോജ് കാട്ടാമ്പള്ളിയെ അറിയാതെ പോയത് എണ്ടെ കുറ്റമല്ല.ബുലോഗം മാത്രമല്ല,അതിനു മുമ്പേ എഴുതിത്തുടങ്ങിയവരാണു ഞങ്ങളൊക്കെ.printed media എന്നൊന്നുള്ളത് സിമിക്കറിയത്തില്ലെ.നമ്മുടെ കഴിവു കേടിനെക്കൂടി അളന്നു തിട്ടപ്പെടുത്തുക.

The Beast said...

hahaha Mr Pudu Kavithai

It was funny seeing all that grandiose about your 'beginning to write before beginning to blog' and being 'famous'. We all have great impression about you people - the twenty-thousand odd 'pudu-kavi's in Kerala, where there are more people who write/publish poetry than those who read them. Mr Simy was absolutely right in asking that question about Mr Manoj being 'famous' and all.

And there is absolutely no need of tooting your own horn about being in the printed media too, dear. You were the first to admit that the whole business is about licking the a*** of senior poets and publishers/editors. With all that chicken-shit coming out as poetry in the malayalam lit journals, being in 'print-med' is no more sign of being read by the avant-garde either. So, breath easy dear; we are in the same boat more or less.

May be one thing that separates the 'print-med' and blogs is that these kinds of dirty tricks and mud-throwing on the one hand and intellectual servitude per/via syndication on the other are not necessary to survive in the blogosphere. So take that lesson buddy, and be thankful.

Btw, you being a 'famous' poet yourself, I would advise you to learn writing malayalm without that shameful lot of typos. It was a pity reading poetry in your blog (sometimes of a certain class, I gladly admit) with all those silly spelling mistakes. :)

നിലാവര്‍ നിസ said...

ഒരാള്‍ ആരാണ് എന്നതിനേക്കാള്‍ അയാള്‍ എന്തു പറയുന്നു എന്നതിന് പ്രാധാന്യം കൊടുക്കുന്ന ആള്‍ എന്ന നിലയില്‍ എന്റെ ഐഡന്റ്റിറ്റി വെളിപ്പെടുത്തുന്നതില്‍ എനിക്ക് താല്പര്യമില്ല..

വലിയ തമാശയാണ്.. പുരുഷവര്‍ഗത്തിലുള്ള പലരുടെയും പേര് എന്റേതിനു പകരമായി കേള്‍ക്കുന്നുണ്ട്.. എന്തുകൊണ്ടാണത്? മൌലികവും ആഴത്തിലുള്ളതുമായ ഒന്നും പെണ്‍കുട്ടികള്‍ക്ക് പറ്റില്ല എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണോ? ഒരു പെണ്ണായതു കൊണ്ടാണ്, അല്ലാതെ പെണ്‍പേരിന് പണ്ടാരോ ഒരു ബ്ലോഗില്‍ കമന്റിയ “സാധ്യത’ കൊണ്ടല്ല ഞാന്‍ നിലാവര്‍നിസയായത്.. ഇനി അല്പം ഗൌരവമുള്ള എഴുത്തുകള്‍ ചെയ്യാനായി ആണ്‍പേര് സ്വീകരിക്കാനും എനിക്ക് കഴിയില്ല... പിന്നെ എഴുത്തില്‍ നിന്ന് മായ്ചു കളയാനാവാത്ത ഒരു പെണ്ണത്തം സൂക്ഷ്മമായി വായിക്കുന്നവര്‍ക്ക് മനസ്സിലാകും എന്നാണെന്റെ വിശ്വാസം.

മനോജിന്റെ ബൂലോകകവിതയിലെ കുറിപ്പ് കണ്ടില്ലായിരുന്നെങ്കില്‍ നീരദ് എഴുതിയ ആ കുറിപ്പ് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. മാത്രമല്ല, അതില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് സ്വന്തം നിലയ്ക്കും വിശ്വാസമുണ്ടായിരുന്നു. കൂടുതല്‍ തെളിവുകള്‍ ഇല്ലാഞ്ഞിട്ടല്ല, പക്ഷേ മനോജ് കാട്ടാ‍ാമ്പള്ളിയുടെ പ്രതികരണം ബൂലോകം കണ്ടതാണ്. ഒരു വ്യക്തിത്വമുള്ള പ്രതികരണം പോലുമില്ലാത്ത ഒരാളോട് ഇനിയും സംസാരിക്കുന്നതില്‍ കാര്യമില്ല. അത് മനോജിന്റെ കുറ്റസമ്മതമായിത്തന്നെ കാണുന്നു.

നാസര്‍ കൂടാളി പറഞ്ഞ പോട്ടലും ചീറ്റലും ഒന്നും ഞാനറിഞ്ഞതല്ല. ഞാന്‍ അത്തരമൊരു മേഖലയില്‍ നില്ക്കുന്ന ആളുമല്ല. മനോജ് കാട്ടാമ്പള്ളിയെ ശ്രദ്ധയോടെ വായിച്ച പരിചയം മാത്രമേയുള്ളൂ. എനിക്ക് പ്രതികരിക്കണമെന്നു തോന്നിയ ഒരു വിഷയം ഞാന്‍ സംസാരിച്ചു.. അതിന് പറയത്തക്ക എതിര്‍പ്പുകളുമില്ല. ഒരു വിഷയം കൊണ്ടുവന്ന ആളെന്ന നിലയില്‍ എനിക്ക് ഇതില്‍ കൂടുതലൊന്നും ആവശ്യവുമില്ല.. ബാക്കിയെല്ലാം തെളിയിക്കേണ്ടത് മനോജ് കാട്ടാമ്പള്ളിയാണ്. കാണേണ്ടത് നമ്മള്‍ ബൂലോകരും..

:)

സജീവ് കടവനാട് said...

“നമ്മുടെ കഴിവുകേടിനെക്കൂടി അളന്നു തിട്ടപ്പെടുത്തുക”

“ബുലോഗം മാത്രമല്ല,അതിനു മുമ്പേ എഴുതിത്തുടങ്ങിയവരാണു ഞങ്ങളൊക്കെ.printed media എന്നൊന്നുള്ളത് സിമിക്കറിയത്തില്ലെ”

ഞങ്ങളെ അറിയാത്തതു നിങ്ങളുടെ കഴിവുകേടാണന്നു പറയാന്‍ മാത്രം വിവേകം ആ പ്രിന്‍ഡഡ് മീഡിയയില്‍ പഴകിത്തെളിഞ്ഞവര്‍ക്കു മാത്രമേ കാണൂ എന്ന്‍ അറിയാം. അതുകൊണ്ടു തന്നെ പുതുകവിതയില്‍ ഒരു പട്ടിയുണ്ടെന്നു പറഞ്ഞ മനോജുകാട്ടാമ്പള്ളിയും, പുതുകവിത എന്ന ബ്ലോഗിന്റെ ഉടമ നാസര്‍ അത് ബൂലോക കവിത എന്ന ജോയിന്റ് ബ്ലോഗില്‍ എടുത്തിട്ടതും എന്തിനാണെന്ന ചോദ്യം വായനക്കാര്‍ക്കുണ്ടാകുന്നത് അവരുടെ അവിവേകം കൊണ്ടാണെന്ന് തീര്‍ച്ചയായും നമുക്ക് കരുതാം. അത്തരത്തില്‍ ഒരു അവിവേകത്തില്‍ നിന്നാകാം നിലാവര്‍ നിസയും നീരജിന്റെ പോസ്റ്റെടുത്ത് തന്റെ ബ്ലോഗില്‍ റീ പോസ്റ്റ് ചെയ്തത്. സംഗതി, ഈ വക അവിവേകങ്ങളല്ലല്ലോ പ്രശ്നം. വിവേകമതികള്‍ തമ്മില്‍ പട്ടീ...പട്ടീ എന്ന് പൊതുനിരത്തില്‍ വെച്ച് കൂകിവിളിച്ചതല്ലേ യഥാര്‍ത്ഥപ്രശ്നം. ശരിയായ പട്ടി ആരെന്നല്ലേ അറിയേണ്ടത്. അല്ലാതെ പാണ്ഡവനും കൌരവനും ചൂതുകളിച്ചിട്ട് പാവം പാഞ്ചാലിയുടെ സാരി അഴിക്കാനുള്ള ഈ തത്രപ്പാടെന്തിനാണ്? നിലാവര്‍ നിസയെ കള്ളനാണയം എന്നു വിശ്ശേഷിപ്പിച്ചത് എന്തിനാണെന്ന് അറിയാന്‍ താത്പര്യമുണ്ട്. നാസര്‍ അതൊന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു. നിങ്ങളുടെ പേഴ്സണല്‍ പ്രശ്നങ്ങളായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് അത് രഹസ്യമായി തീര്‍ക്കാമായിരുന്നു. ബൂലോകത്തു വന്ന് വിഴുപ്പൊക്കെ അലക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു മറ്റുള്ളവര്‍ കാണുമെന്ന്. കണ്ടുനിന്നവരിലാരെങ്കിലും ഒന്നു നെറ്റിചുളിച്ചെങ്കില്‍ അവരെ കള്ളനാണയവും തേങ്ങാക്കുലയുമായി ചിത്രീകരിക്കുകയല്ല വേണ്ടത്.

ഇനി താങ്കളുടെ സുഹൃത്തിന്റെ ചില്ലറ വചനങ്ങള്‍ ഇതാ.
“ബ്ലോഗിലെ ഓരോ വായനക്കാരനും ഈ നെറികേട് കാണിച്ച പട്ടിയെ ഒരു കല്ലുകൊണ്ടെങ്കിലും എറിയുക. പ്രതിക്ഷേധിക്കുക.”

സിമിയോട്

മനോജിനെ നിനക്ക് അറിയില്ലെന്നോ? കഷ്ടം. അറ്റ്ലീസ്റ്റ് അയാളുടെ ബ്ലോഗിലെ ഈ വരികളെങ്കിലും നീ വായിക്കേണ്ടിയിരുന്നു.

“എന്റെ നൂറിലധികം കവിതകള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. ബ്ലോഗിലും എഴുതുന്നുണ്ട്. അരഡസനിലധികം കവിതാ സമാഹാരങ്ങള്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
സ്വന്തമായി ഒരു കവിതാ സമാഹാ‍രം ഇറങ്ങിയിട്ടുണ്ട്.(ട്രാഫിക് ഐലന്റ്) രണ്ടാമത്തെ പുസ്തകം ഇറങ്ങാന്‍ പോകുന്നു. പലരുടെതായി 25ഓളം പുസ്തകങ്ങള്‍ എന്റെ ഉടമസ്തതയിലുള്ള പായല്‍ ബുക്സ് വഴി പുറത്തിറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ്, കന്നട , ഹിന്ദി ഭാഷകള്‍ എനിക്കു നന്നായറിയാം”

നിറുത്തുന്നു
സലാം

കനല്‍ said...

ഈ പട്ടിയെന്താ തൂലികാ നാമമാണോ?
അമ്പമ്പോ... വന്ന് വന്ന് ഈ കവികള്‍ എന്തൊക്കെ
തൂലികാ നാമങ്ങളാ സ്വീകരിക്കുന്നത്.

ഇനി പുതു തലമുറാ പാഠപുസ്തകത്തില്‍ സന്ധ്യയ്ക്ക് നാമം ജപിച്ചതിനു ശേഷം ഉച്ചാത്തില്‍ വായിച്ചു പഠിക്കും “പട്ടിയെന്ന തൂലികാ നാമത്തില്‍ അറിയപെട്ടിരുന്ന പ്രശസ്തനായ യുവകവി ആര്?”


സഹിക്കുക തന്നെ....

ബഷീർ said...

കഷ്ടം.. അല്ലാതെന്ത്‌ പറയാന്‍

ബഷീർ said...
This comment has been removed by the author.