Monday, May 19, 2008

ജീരകമിട്ടായി

ആസ്വദിക്കണം
ജീരകമിട്ടായി പോല്‍ ജീവിതം
കെട്ടിപ്പിടിച്ച്
മിഴിയില്‍ നിലാവ് നിറച്ച്
ചുണ്ടില്‍ കടലു കോരിയെടുത്തവന്‍
ചെവിയില്‍ പതുക്കെ പറയുന്നു.

മിന്നാമിനുങ്ങേ
മിന്നിത്തെളിയല്ലേ
ഞങ്ങളൊരുമിച്ച്
പുറത്തിരിപ്പുണ്ടേ

ശരി
ഞാനും ശരി വച്ചു
നമുക്കാസ്വദിക്കാം
ജീരക മലരായ്- അല്ല
ജീരക മിട്ടായി പോല്‍ ജീവിതം.

നിഴലേ പുളയല്ലേ
മരമേ കാറ്റിന്റെ കെട്ടഴിക്കല്ലേ
ജീരകമിട്ടായി പോല്‍
ജീവിതം നുണഞ്ഞുന്മത്തരായ്
നാം പുറത്തിറങ്ങുമ്പോള്‍

പല നിറമായ് പകല്‍
പലതരമായ് കാലം
പല രുചിയായ് ഉടല്‍

ജീരകമിട്ടായിയുടെ അച്ഛാ
നമ്മുടെ
ജീരകമിട്ടായിക്കുഞിന്
നീ വാങ്ങിക്കൊടുക്കുമോ
സ്വപ്നങ്ങളുടെ നിറം പൂശിയ
ജീരക മിട്ടായികള്‍?

24 comments:

ബഷീർ said...

എള്ളുണ്ടയില്‍ നിന്ന് ജീരകമിഠായിലേക്കുള്ള ദൂരം..

എല്ലാം മധുരമുള്ള വരികള്‍
ജീരക മിഠായി ആവുമ്പോള്‍ അധികം പൈസചിലവും ഇല്ല..

കൂടെ ജീരകവെള്ളവും കരുതണേ...

നിലാവില്‍ ജീരക മിഠയിയും എള്ളുണ്ടയും ജീരകവെള്ളവു കുടിച്ച്‌ .. നേരം വെളുക്കുന്നതിനു മുന്നെ സ്ഥലം കാലിയാക്കിയാല്‍ നല്ലത്‌.. :-)

ജ്യോനവന്‍ said...

അതുശരി
നിലാവത്തലയുന്ന രണ്ടു ജീരകമിഠായികള്‍!
ഒടുക്കം മറ്റൊന്നിനെ സൃഷ്ടിച്ചു.
കവിതമുട്ടായി, മുറ്റായി :)

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

സ്വപ്നങ്ങളുടെ നിറം പൂശിയ,
ജീരകമിട്ടായി !
ചുണ്ടില്‍ കടലു കോരി...
നുണഞ്ഞുന്മത്തരായ്....
ആസ്വദിക്കണം.
ജീവിതം!! :)

ദൈവം said...

പിന്നേ...
അങ്ങേര് തീര്‍ച്ചയായും വാങ്ങിക്കൊടുക്കും, ഒരു കുടന്ന നിറയെ ജീരകമുട്ടായി :)

Ranjith chemmad / ചെമ്മാടൻ said...

"പല നിറമായ് പകല്‍
പലതരമായ് കാലം
പല രുചിയായ് ഉടല്‍"
നന്നായിരിക്കുന്നു
ഒരുപാട്......

CHANTHU said...

"ജീരകമിട്ടായി പോല്‍
ജീവിതം നുണഞ്ഞുന്മത്തരായ്
നാം പുറത്തിറങ്ങുമ്പോള്‍
പല നിറമായ് പകല്‍
പലതരമായ് കാലം
പല രുചിയായ് ഉടല്‍ --"

ഇത്രയും രുചികരമെങ്കില്‍, ജീവിതം വര്‍ണ്ണ പകിട്ടുള്ളതാവാം....

Rafeeq said...

:) അതെ വാങ്ങി തരാതിരിക്കോ.. :)

സപ്നങ്ങളുടെ ജീരക മിഠായി കൊള്ളാം,

Pramod.KM said...

നല്ല രുചി.ജീരകമിട്ടായി തന്നെ ആകാശമിട്ടായിയെക്കാള്‍ തന്മയത്വമുള്ളത്:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ന്നാ പിന്നെ ഇച്ചിരി ജീരകമിട്ടായി വാങ്ങിത്താന്നെ..

ഉപാസന || Upasana said...

Good nisa..
:-)
Upasana

ചിതല്‍ said...

ഉം.. ചിത്രകാരന്‍ പറഞ്ഞപ്പോലെ മധുരം വിട്ട കളിയില്ലല്ലേ,,,,

ആസ്വദിക്കണം
കെട്ടിപ്പിടിച്ച്
മിഴിയില്‍ നിലാവ് നിറച്ച്
ചുണ്ടില്‍ കടലു കോരിയെടുത്തവന്‍
ചെവിയില്‍ പതുക്കെ പറയുന്നു.
ജീരകമിട്ടായി പോല്‍ ജീവിതം
:-)

ഫസല്‍ ബിനാലി.. said...

നിഴലേ പുളയല്ലേ
മരമേ കാറ്റിന്റെ കെട്ടഴിക്കല്ലേ

Good

Sanal Kumar Sasidharan said...

പതിവായുള്ള വഴിയിൽ നിന്ന് ഒന്നു തെറ്റിപ്പൊയ്ക്കൂടേ..

Unknown said...

എനിച്ച് ഇപ്പ വേണം ജീരക മിഠായി

Areekkodan | അരീക്കോടന്‍ said...

ജീരകമുട്ടായി...
കവിതമുട്ടായി...
ബുദ്ധിമുട്ടായി...

Sapna Anu B.George said...

സ്വപ്നങ്ങളുടെ നിറം പൂശിയ
ജീരക മിട്ടായികള്‍?.....ഈ ഉപമ നന്നായിട്ടങ്ങു പിടിച്ചുട്ടോ!!!! ഇനിയും വരുന്നുണ്ട് സ്വപ്നങ്ങള്‍ തേടി

Unknown said...

ആസ്വദിക്കണം
ജീരകമിട്ടായി പോല്‍ ജീവിതം.....

മധുരമുള്ള വരികള്‍....
ഓര്‍മ വന്നത് മറന്നു തുടങ്ങിയ ചില മധുരങ്ങളെ...
(ശെരിയാണ്‌ അക്ഷരതെറ്റു ഉണ്ടായിരുന്നു, നന്ദി, തിരുത്തി)

krishku കൃഷ്കു said...

ആദ്യമായാണു ഈ ബ്ലോഗില്‍ എത്തിയത്.
കിട്ടിയതു കൈതച്ചക്ക, എള്ളുണ്ട, ജീരകമിട്ടായി ... ആകെ മധുരം ...
എങ്കിലും ബോമ്പെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന എള്ളുണ്ട ഇത്തിരി ഒന്നു ഞെട്ടിച്ചോ എന്നൊരു സംശയം.

Sunith Somasekharan said...

kollaam...jeerakamittaayi pole...;

ശ്രീ said...

കൊള്ളാം. ജീരക മീഠായി പോലുള്ള ജീവിതം. ആ മധുരം എന്നും നില നില്‍ക്കട്ടേ...
:)

ഹന്‍ല്ലലത്ത് Hanllalath said...

enthinennariyilla kannu nirayunnu varikalude ardham enthokkeyo thonnikkunnu.....chilappol ningal lakshyamittathinekkal kooduthal...

ഗീത said...

എപ്പോഴും ഇങ്ങനെ ഭക്ഷണം ഭക്ഷണം എന്ന വിചാരമേ ഉള്ളോ നിസേ.എള്ളൂണ്ട കഴിഞ്ഞിതാ ജീരക മിഠായി....

എന്നാലും ജീരകമിഠായികളുടെ മധുരം ആസ്വദിച്ചൂട്ടോ

Sureshkumar Punjhayil said...

Good... Best Wishes...!