Wednesday, April 30, 2008

എള്ളുണ്ട

വടക്കോട്ടേക്ക്
വണ്ടി കയറുമ്പോഴൊക്കെ
ഓരോ പായ്ക്കറ്റ്
എള്ളുണ്ട കരുതും.
തീവണ്ടിയില്‍ വിശന്നെത്തുന്ന യാചകര്‍ക്കോ
കരച്ചില്‍ കൂട്ടുന്ന കുഞ്ഞുങ്ങള്‍ക്കോ സമ്മാനിക്കും
ഇവരാരുമില്ലെങ്കില്‍
നിറയെ കവിതകളുമായി അവന്‍ വരുമ്പോള്‍
അവനറിയാതെ
അവന്റെ ബാ‍ഗില്‍ ഒളിപ്പിച്ചു വയ്ക്കും.
രാത്രിയില്‍ ബാഗ് തുറക്കുമ്പോള്‍
എള്ളുണ്ട കണ്ടവന്‍ അത്ഭുതപ്പെടുമെന്നോര്‍ത്ത്
ചിരിക്കും..

സൂര്യനെ
രാത്രിയെന്നവണ്ണം
എള്ളുണ്ടയെ
അവന്റെ നാവ് അലിയിച്ചെടുക്കുമോ
നിലത്തു വീണ തരികള്‍ വഹിച്ച്
ഉറുമ്പുകള്‍ എന്നരികിലെത്തുമോ
എന്റെ ജീവിതത്തിന്റെ എള്ളിന്‍പാടം
അവന്‍ കൊയ്യാനെത്തുമോ
അതോ
ഇനി ബോംബാണെന്നു കരുതി
എള്ളുണ്ടയെ
അവന്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ...?

24 comments:

ശ്രീ said...

കൊള്ളാമല്ലോ. ഒരു എള്ളുണ്ട തിന്ന സുഖം.
:)

lulu said...

“നല്ല കറുമുറെന്നുള്ള എള്ളൂണ്ട........നല്ല രുചി.....”

Manoj | മനോജ്‌ said...

എള്ളുണ്ട ... പാവല്പം കുറവാണല്ലോ... എന്നാലും എള്ളുണ്ടയല്ലേ... രസിച്ചു... :)

കാവലാന്‍ said...

ഭിക്ഷയാണെന്നോര്‍ത്തൊന്നു ഞെട്ടുമോ എന്തോ..

Unknown said...

കറുമുറെ തിന്നാം എള്ളുണ്ടാ
വായില്‍ വെള്ളമൂറും എള്ളുണ്ടാ
എത്ര കിട്ടിയാലും കൊതിതീരാത്ത എള്ളുണ്ടാ

നസീര്‍ കടിക്കാട്‌ said...

ഓര്‍മ്മ വന്നത് പ്രിയേ,നിന്നെയല്ലല്ലൊ
ആ പഴയ എള്ളുണ്ട കച്ചവടക്കാരന്‍ അമ്മാനെ!

CHANTHU said...

എളുണ്ട എറുമ്പിനും കവിക്കും യാചകനും ......
ഈ വരികളും വേറിട്ടതു തന്നെ, നന്നായി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കറുമുറാ കറുമുറാ..

ജിജ സുബ്രഹ്മണ്യൻ said...

എള്ളുണ്ട നല്ല എള്ളുണ്ട
ഉരുണ്ടിരിക്കും എള്ളൂണ്ട
മധുരമുള്ളൊരു എള്ളുണ്ട
മണിക്കുട്ടന് എള്ളുണ്ട

siva // ശിവ said...

നല്ല വരികള്‍...നല്ല ഭാവന....

ആഗ്നേയ said...

സൂര്യനെ
രാത്രിയെന്നവണ്ണം
എള്ളുണ്ടയെ
അവന്റെ നാവ് അലിയിച്ചെടുക്കുമോ
നിലത്തു വീണ തരികള്‍ വഹിച്ച്
ഉറുമ്പുകള്‍ എന്നരികിലെത്തുമോ
എന്റെ ജീവിതത്തിന്റെ എള്ളിന്‍പാടം
അവന്‍ കൊയ്യാനെത്തുമോ...
എള്ളുണ്ടയേക്കാള്‍ മധുരമുള്ള വരികള്‍

ശ്രീനാഥ്‌ | അഹം said...

നല്ല എള്ളുണ്ട.

ദൈവം said...

ഇനി ബോംബാണെന്നു കരുതി
എള്ളുണ്ടയെ
അവന്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ...?

ത്രക്കൊക്കെ വേണോ? :)

Sunith Somasekharan said...

ellunda bombennu karuthaathirikkatte....kollam

ബഷീർ said...

എള്ളുണ്ട എനിക്കിഷ്ടമില്ല.. ആര്‍ക്ക്‌ വേണമെങ്കിലും കൊടുക്കാം.. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്‌. എനിക്ക്‌ ഇഷ്ടമില്ലാത്തത്‌ മറ്റുള്ളവര്‍ക്ക്‌ കൊടുക്കാന്‍ പാടില്ല.. അതിനാല്‍ ഞാന്‍ തന്നെ തിന്നു..

എള്ളുണ്ടയില്‍ കല്ല് ഇല്ലാതിരിക്കാന്‍ ശ്രമിയ്ക്കുക.. അല്ലെങ്കില്‍ കല്ല് കടിച്ച്‌ പല്ലു പോയ അവനായിരിക്കും തല്ലാന്‍ വരുന്നത്‌..

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം നന്നായി... നല്ല കവിത

ചിതല്‍ said...

നിലത്തു വീണ തരികള്‍ വഹിച്ച്
ഉറുമ്പുകള്‍ എന്നരികിലെത്തുമോ
എന്റെ ജീവിതത്തിന്റെ എള്ളിന്‍പാടം
അവന്‍ കൊയ്യാനെത്തുമോ
.........

അടിപൊളി...

ഹാരിസ് said...

ആ ഉറുമ്പ് ഇതുവരെ പോയില്ലെ..?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിത

Ranjith chemmad / ചെമ്മാടൻ said...

"പഞ്ചസാരയില്‍ അലിഞ്ഞ
കൈതച്ചക്കയാണ് ഞാനെന്ന്
ഉറുമ്പ് കരുതിയിട്ടുണ്ടാവുമോ?"


"എള്ളുണ്ടയെ
അവന്റെ നാവ് അലിയിച്ചെടുക്കുമോ
നിലത്തു വീണ തരികള്‍ വഹിച്ച്
ഉറുമ്പുകള്‍ എന്നരികിലെത്തുമോ"

തട്ടീട്ടും പോണില്ലാ, മുട്ടീട്ടും പോണില്ലാ ചോണനുറുമ്പ്.....

Shooting star - ഷിഹാബ് said...

nalla kavitha upamakal nannaayi thoanni. kollaam

നരേന്‍..!! (Sudeep Mp) said...

manoharamaayi....!!!

ഗീത said...

ഇനിയൊരു യാത്ര പോകുമ്പോള്‍ ഞാനും ഒരു പാക്കറ്റ് എള്ളുണ്ട കൊണ്ടുപോകും.....