Monday, February 25, 2008

ഒരിക്കല്‍ മാത്രം

പ്രണയകാലത്ത്
ഒരിക്കല്‍ മാത്രമേ
ഞാന്‍ നിന്നെ ചുംബിച്ചിട്ടുള്ളൂ.
നിലോഫര്‍ പുഷ്പത്തില്‍ വീണ
മഴത്തുള്ളി പോലെ
സദാ അതെന്നെ
ഹര്‍ഷം കൊള്ളിക്കുന്നു.

ഒരിക്കല്‍ മാത്രമേ നീയെനിക്ക്
ജന്മദിനാശംസ നേര്‍ന്നിട്ടുള്ളൂ.
അതെന്റെ ജീവിതത്തെ
തീവണ്ടി കണക്കെ വലിച്ചു കൊണ്ടു പോകുന്നു.

ഒരിക്കല്‍ മാത്രമേ
ഞാന്‍ കവിതയെഴുതിയിട്ടുള്ളൂ
ആ കവിത
രാത്രിയുടെ ഏകാന്തതയില്‍
എന്നെ നിലാവു കണക്കെ
ആശ്വസിപ്പിക്കുന്നു.

ഇനി എനിക്കൊരു തവണ കൂടി
നിന്നെ വേണം.
അന്ന്
ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം..

49 comments:

ശ്രീ said...

“ഇനി എനിക്കൊരു തവണ കൂടി
നിന്നെ വേണം.
അന്ന്
ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം...”
കൊള്ളാം...വരികള്‍ നന്നായിരിയ്ക്കുന്നു.
:)

Sharu.... said...

നല്ല വരികള്‍...നന്നേ ഇഷ്ടമായി :)

ഉപാസന | Upasana said...

ഇനി എനിക്കൊരു തവണ കൂടി
നിന്നെ വേണം.
അന്ന്
ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം..

അപ്പോ നിസയെ പ്രേമിച്ച് ആള്‍ വെള്ളത്തിലായോ..?

വരികള്‍ നന്ന്
:-)
ഉപാസന

വല്യമ്മായി said...

കവിതയുടെ ആശയം കൊള്ളാമെങ്കിലുമെങ്കിലും ,ആകെയൊരു പൊരുത്തക്കേട്,തിടുക്കത്തില്‍ എഴുതിയ പോലെ,എഡിറ്റിങ്ങിന്റെ കുറവ് ഒക്കെ ഫീല്‍ ചെയ്യുന്നു.

മൂന്നാമത്തെ ഖണ്ഡികയില്‍ അവനെഴുതിയ കവിതയാണോ? അവസാനത്തിലും എന്റെ,നിന്റെ കണ്‍ഫ്യൂഷന്‍ വരുന്നു,അതോ ഇതൊക്കെ ഞാന്‍ മനസ്സിലാക്കിയതിന്റെ പിഴവുകളോ?

വിന്‍സ് said...

എന്റെ ഒരു പോസ്റ്റിലെ കമന്റിന്റെ പിന്നാലെ വന്നതാണു.... ഒള്ളതു പറയാലോ, എനിക്കൊന്നും മനസ്സിലായില്ല :) അതു നിലാവര്‍ നിസയുടെ കുഴപ്പം അല്ല കേട്ടോ, കവിത ഒക്കെ പണ്ടെ എനിക്കിങ്ങനാ, ഒന്നും പിടി കിട്ടത്തില്ല :)

ചിതല്‍ said...

"സ്ത്രീകളിലെ നിലോഫര്‍" എന്ന്‌ സുനിലേട്ടന്‍ നേരത്തെ നിസയെ വിളിച്ചിരുന്നു. അപ്പോള്‍ നിലാവര്‍ നിസ അങ്ങനെ തന്നെയല്ലേ വന്നത്‌.. പ്രണയത്തിണ്റ്റെ നല്ല ഗന്ധം എന്നും നിലാവില്‍ കാണുന്നു. ആ ഗന്ധം ഞങ്ങളുടെ ജീവിതത്തെ തീവണ്ടി കണക്കെ വലിച്ചു കൊണ്ടു പോകുന്നു
:)

വഴി പോക്കന്‍.. said...

“പ്രണയകാലത്ത്
ഒരിക്കല്‍ മാത്രമേ
ഞാന്‍ നിന്നെ ചുംബിച്ചിട്ടുള്ളൂ.
നിലോഫര്‍ പുഷ്പത്തില്‍ വീണ
മഴത്തുള്ളി പോലെ
സദാ അതെന്നെ
ഹര്‍ഷം കൊള്ളിക്കുന്നു“

ഇതൊക്കെ ഇത്ര പരസ്യമായി പറയാന്‍ കൊള്ളാമൊ നിസ..:(

സുല്‍ |Sul said...

നിന്റെ വരികളെനിക്കിഷ്ടമായി.
പ്രണയത്തിന്റെ ആരും പറഞ്ഞു കേള്‍ക്കാ‍ത്ത വരികള്‍ വായിക്കുമ്പോള്‍...
ഇതു കേള്‍ക്കാനായിരുന്നോ ഇത്രയും നാള്‍...
എന്ന ചിന്തകളുണ്ടാക്കുന്നു.

-സുല്‍

കാവലാന്‍ said...

വളരെ നന്നായിരിക്കുന്നു. ഉള്ളിലെ ഭാവം മുഴുവനും ഉള്‍ക്കൊണ്ടു തന്നെ എഴുതിയ പോലെ തോന്നുന്നു.

"ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക് തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം.."

ഒരുപക്ഷേ ജീവിത സാഗരമധ്യേ
നങ്കൂരമുറപ്പിച്ചു പോയെങ്കിലും,
കടപ്പാടുകളുടെ മണല്‍തിട്ടയില്‍
ഉടലുറച്ചു പോയെങ്കിലും.
നിന്റെ പ്രണയത്തിന്റെ
ഉരുക്കു വടങ്ങള്‍ക്ക് അതിനു
കഴിഞ്ഞേയ്ക്കാം....
അല്ലെങ്കില്‍ കഴിയട്ടെയെനാശംസിക്കാം.

ദീപു said...

അവസാനത്തെ വരികളിലായിരുന്നു കടം തീര്‍ക്കേണ്ടിയിരുന്നത്‌.അത്‌ സാധിച്ചില്ല എന്ന് തോന്നുന്നു.

sivakumar ശിവകുമാര്‍ said...

ഇത്രയും മനോഹരമായി പ്രണയത്തെ അവതരിപ്പിച്ചതിന്‌ നന്ദി....ദയവായി ഇനിയും ഇതുപോലെ സുന്ദരമായ കവിതകള്‍ എഴുതൂ...

സസ്നേഹം
ശിവ.....

ശെഫി said...

പ്രണയത്തെ കുറിച്ച്‌ സുന്ദര്‍മായ വരികള്‍ എഴുതാനാവുന്നുണ്ടല്ലോ നിസക്ക്‌ ഇനിയുമെഴുതുക.

പ്രണയം മാത്രമേ നിലവില്‍ വരൂ എന്നൊന്നുമില്ലല്ലോ അല്ലേ

RaFeeQ said...

ദിശ തെറ്റിയ കപ്പല്‍ തീരത്തണയട്ടെ.. ;)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം..
ഇതിന്റെ ഉള്‍വശം മനസ്സിലാകുന്നു..
നഷ്ടപ്പെട്ടുപോയ ദിനങ്ങള്‍ അതിനി വെറും സ്വപ്നങ്ങള്‍ മാത്രം ആ സ്വപ്നലോകത്തിലെങ്കിലും ഒന്ന് ജീവിക്കട്ടെ അല്ലെ..

RaFeeQ said...

നഷ്ടങ്ങള്‍ എന്നും നഷ്ട്റ്റങ്ങള്‍ തെന്നെയാണു.. അതൊരിക്കലും തിരുച്ചു കിട്ടില്ല.. :(

സനാതനന്‍ said...

മാമ്പൂ,തുമ്പപ്പൂ‍,ആമ്പല്‍പ്പൂ... :)

Teena C George said...

ദിശ തെറ്റിയ കപ്പലിനെ തീരത്തടുപ്പിക്കുവാന്‍ സ്നേഹത്തിന്റെ കാ‍റ്റ് വീശുന്ന ഒരുപാട് മനസ്സുകളെ കണ്ടിട്ടുണ്ട്...

എങ്കിലും നിസാ നിലാവര്‍, കപ്പല്‍ ദിശ തെറ്റി ഒഴുകാതിരുന്നാല്‍ പോരെ? വെറുതെ തീരത്ത് കെട്ടിയിടേണ്ടല്ലോ. നേര്‍വഴിയ്ക്ക് നയിക്കാന്‍ ശ്രമിച്ചാല്‍ അതായിരിക്കില്ലേ കൂടുതല്‍ നല്ലത്?

ഒരിയ്ക്കല്‍ മാത്രം, ആ കപ്പലിനെ തീരത്തടുപ്പിച്ച് പിന്നെ ഒറ്റയ്ക്ക് വിടുന്നതുകൊണ്ടുള്ള വിഷമം കൊണ്ടു പറഞ്ഞാതാട്ടോ...
കവിത നന്നായിരിക്കുന്നു...

അഗ്രജന്‍ said...

കാറും കോളും ഒന്നടങ്ങിക്കോട്ടെ... കപ്പല്‍ ശരിയായ ദിശയില്‍ തന്നെ വരും!

നല്ല വരികള്‍...

നസീര്‍ കടിക്കാട്‌ said...

പറയാത്ത ...വാക്കു കെട്ടിക്കിടന്നെന്റെ
നാവു പൊള്ളുന്നു!

ഫസല്‍ said...

കവിത നന്നായിരിക്കുന്നു...എങ്കിലും
ഈ ദിനം കൊഴിയും മുമ്പേ നിലവര്‍ നിസയൊന്ന്
പ്രതികരിച്ചെങ്കിലെന്ന്...

ചന്തു said...

തീയറിയാതെ പൊള്ളലറിഞ്ഞതുപോലെ, മഞ്ഞറിയാതെ മനസ്സു കുളിര്‍ത്തതുപോലെ, പ്രണയത്തെ ചെറുവിരല്‍കൊണ്ടൊന്ന്‌ തൊട്ടു നോക്കിയത്‌ നന്നായി.

നജൂസ്‌ said...

"ഒരിക്കല്‍ കൂടി ഞാനിനി ഈ കവിത വായിക്കില്ല. വായിച്ച്‌ വായിച്ചാണ്‌ നീ അകന്നത്‌"

നന്മകള്‍

ഷെരീഖ് വെളളറക്കാട് said...

നിസയൂടെ വാക്കുകള്‍ക്ക്‌ എപ്പോഴും അത്മവിശ്വസത്തിന്റെ, ശുഭാപ്തി വിശ്വസത്തിന്റെ കരുത്തു പ്രകടിപ്പിക്കുന്നവയാണ്‌. പക്ഷെ പ്രണയം വെറും അണ്‍-പെണ്‍ ശരീര-മനസ്സുകളുടെ കണ്ടെടുക്കലായി അവര്‍ത്തിക്കപ്പെടുന്നു. എന്നിട്ടും ഒരു വായനയില്‍ ഒരിക്കലും നിസ മടുപ്പിക്കുന്നില്ല എന്നത്‌ ഭാഷയുടെ അവതരണത്തിന്റെ രീതിയിലെ കയ്യൊപ്പയി മാറുന്നു. തുടരൂ പ്രണയത്തിന്റെ മധുചാഷകങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്യെട്ടെ. ഉന്മാദത്തിന്റെ ലഹരിയില്‍ ഒരിക്കലും പളുങ്കു പാത്രം ഉടഞ്ഞു തകരാതിരിക്കാന്‍ ശ്രമിക്കുമല്ലൊ, കാരണം കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌. ഒരു നാള്‍ പ്രപഞ്ചത്തിന്റെ യാഥാര്‍ത്യത്തിലെയ്ക്ക്‌ തുറന്നു വച്ച ആ പെണ്‍കണ്ണുമായി അഗ്നിവിശുദ്ധിയോടെ നിസവരും ജീവിതത്തിന്റെ നെഞ്ചില്‍ വാക്കുകള്‍ കൊണ്ട്‌ ആടിതിമിര്‍ക്കാന്‍ തമസ്ക്കരിക്ക്‌ പ്പെടുന്ന പെണ്ണടയളങ്ങളെ ഓര്‍മ്മ പ്പെടുത്താന്‍ എന്നെനിക്ക്‌ തോന്നുന്നു.

ഭൂമിപുത്രി said...

നിലാവത്തൊഴുകിനടക്കുന്ന
ഒരു കപ്പലല്ലേ?

കരീം മാഷ്‌ said...

ഒരിക്കല്‍ മാ‍ത്രമേ ഞാന്‍ പരിണയിച്ചുള്ളൂ,
അതുകൊണ്ടാവുമോ ഞാന്‍ ആഴിയിലേക്കാഴ്ന്നു പോകുന്നത്?
:)

മനു സി കുമാര്‍ said...

നിലോഫര്‍ പുഷ്പത്തിന്‍റെ ഏച്ചുകെട്ടല്‍ എന്തിനാണ്?
’’പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം സ്വപ്നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ’’... ഇതു കഴിഞ്ഞ കാലത്തിന്‍റേതല്ലേ....

’ഞാന്‍ അവനോടു പറ‍ഞ്ഞ കാര്യ’ങ്ങള്‍ക്കിടയില്‍ അവന്‍ എനിക്കു നേര്‍ന്ന ജന്മദിനാശംസ സ്വരച്ചേര്‍ച്ച ഇല്ലാതെ പോകുന്നില്ലേ....

ഹലോ നിലാവര്‍....ഇതൊക്കെ ശരിയാവണമെന്നില്ല. എന്‍റെ ചില പോസ്റ്റു മോര്‍ട്ടങ്ങള്‍. വിട്ടേരേ

ഹരിത് said...

മൊത്തത്തില്‍ കവിത നന്നായിട്ടുണ്ടെങ്കിലും മിനുക്കു പണികള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നു തോന്നുന്നു. ഭാവുകങ്ങള്‍.

Roshan said...

വരികള്‍ ഇഷ്ട്ടമായ്..
ആശംസകള്‍

ദേവതീര്‍ത്ഥ said...

ഇഷ്ടമായി,
നിന്റെ വാക്കുകളുടെ രാസ ഘടന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേര്‍ത്തടുപ്പിക്കുന്നതു കൊള്ളാം, പുറകേ വരുന്ന തിരയെ കാണാതെ നടിക്കരുത് ട്ടാ.

നല്ല കവിത.

ഓ.ടോ: വിന്‍സച്ചായോ, സ്വപ്നഭൂമീ കേറാതെ ഇവടെ വന്നു കവിത വായിച്ചാ കര്‍ത്താവാണേ ഞാന്‍ മിണ്ടൂല്ലാ

ഗീതാഗീതികള്‍ said...

ദിശ തെറ്റിപ്പോകാനനുവദിക്കാതെ, നേര്‍വഴിക്കു നയിക്കാന്‍ നിസയ്ക്കാവട്ടേ.....

Anonymous said...

ഒരിക്കല്‍ മാത്രമേ
ഞാന്‍ കവിതയെഴുതിയിട്ടുള്ളൂ
ആ കവിത
രാത്രിയുടെ ഏകാന്തതയില്‍
എന്നെ നിലാവു കണക്കെ
ആശ്വസിപ്പിക്കുന്നു.


...........

(എന്തുപറയാന്‍ !)

വാല്‍മീകി said...

പ്രണയത്തിന്റെ മാസ്മരികത തുളുമ്പുന്ന വരികള്‍.

റീനി said...

ഇത്രയധികം സ്നേഹിക്കുവാന്‍ ഒരാളുണ്ടായിട്ടും അവളുടെ കപ്പലെന്തേ ദിശ തെറ്റി ഒഴുകിയത്?
കപ്പല് തീരത്ത് അടുപ്പിച്ചോളു, നഷ്ടബോധം വീണ്ടും താങ്ങുവാന്‍ ആവുമെങ്കില്‍.

rameeshravi said...
This comment has been removed by the author.
rameeshravi said...

kavitha kooduthal azhakayirikkunnu..aatti aatti kurukki iniyum nannakkuka...

Shaf said...

നന്നായിരിക്കുന്നു....

Anonymous said...

നിലാവറിയുന്നു!

നല്ല കവിതകളാണ് – കവിത വായിക്കുന്നതിന്റെ ഒരു സന്തോഷം കിട്ടുന്നുണ്ട്.

സത്യസന്ധത, കവിത്വം, സംഗീതം, ദ്രിശ്യബോധം എല്ലാം ഉണ്ട്.

ഭാഷയുടെ സാങ്കേതികപ്രയോഗങ്ങളില് കാണുന്ന ചെറിയ പിഴവുകള് ഇടക്കൊരു താളഭംഗം തോന്നിക്കുന്നുണ്ട് ചില കവിതകളില്.

ഫസ്റ്റ് പേഴ്സനായ പറയുന്നയാളിന്റെ കാഴ്ചപ്പാടില് ബില്ഡ് ചെയ്യുന്ന കവിത പൊടുന്നനെ അതുവരെ കറ്മ്മമായി അവതരിപ്പിക്കപ്പെട്ടതിനെ പൊടുന്നനെ കറ്ത്താവായി കാണിക്കുമ്പോള് സിനിമാനിറ്മ്മാണത്തില് ജെറ്ക്ക് എന്നൊക്കെ പറയുന്നതു കൊണ്ടുദ്ധേശിക്കുന്നതുപോലെയുള്ള ഒരു അനുഭവം ഭാഷയിലുണ്ടാക്കും.

കറ്മ്മമായി അവതരിപ്പിക്കപ്പെടുന്നതിനാല് ചെയ്യപ്പെട്ട ഒരു ക്രിയയിലേക്ക് അടുത്ത വരിയില് മാറണമെങ്കില് ഒന്നുകില് ഫസ്റ്റ് പെഴ്സന്റെ കാഴ്ചപ്പാടില്നിന്ന് തന്നെ അത് പാസ്സീവ് വോയിസില് പറ്യേണ്ടി വരും.

അതായത് ‘ഒരിക്കല് മാത്രമേ ഞാന് നിന്നില് നിന്ന് ജന്മദിനാശംസകള് നേടിയിട്ടുള്ളൂ‘ എന്നോ മറ്റോ ആയിര്ക്കണം ആ വരി..

അല്ലെങ്കില് ‘അതിനു പകരമായി‘ എന്ന പോലെയുള്ള ഒരു റ്റ്രാന്സിഷണല് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് കറത്താവിനെ റീപ്ലെയ്സ് ചെയ്യാം.

സാങ്കേതികമായ ഒരു ചെറിയ കാര്യം - തൊടിയിലെ നിലാവ് നമ്മള് മുറിയിലിരുന്ന് കാണുന്നതില് അടഞ്ഞുകിടന്നിരുന്ന ജനാലപ്പൊളികളുടെ വിജാഗരികള്‍ക്കും ഒരു ചെറിയ പങ്കുണ്ട്…

ഐ മീന്, ഉണ്ടെന്ന് തോന്നുന്നു?

sv said...

ഒരുമ്മിച്ചു തുഴഞു തളരേണ്ട കരിംങ്കടല്‍ ബാക്കിയാവുന്നു അല്ലെ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കാപ്പിലാന്‍ said...

good

ജ്യോനവന്‍ said...

ഒരിക്കലെന്ന വാക്കിലുരുക്കിയൊഴിച്ച 'മെഴുകി'നുള്ളില്‍ 'തിരി'യുടെ കത്തുന്ന സ്വപ്നം!

പുടയൂര്‍ said...

അത് വേണോ മഷെ..ദിശ തെറ്റിയത് കപ്പലിനെ തീരത്തടുപ്പിക്കുന്നത് നന്ന്. പക്ഷേ പ്രണയത്തിലത് വേണോ..? വെണ്ട മാഷെ.. വേണ്ട.. അതു വേണ്ടമാഷെ.. അതു പൊക്കോട്ടെ.. ഏതെങ്കിലും കരയില്‍ പൊയി അടിഞ്ഞോട്ടെ...
(സുഹൃത്തേ ക്ഷമിക്കുക ഞാന്‍ പറഞ്ഞതെ എന്റെ മാത്രം അഭിപ്രായമാണെ.. സ്വാനുഭവമാകാം എന്നെക്കൊന്‍ണ്ട് അങ്ങിനെ പറയിക്കുന്നത്.. ക്ഷമിക്കുക.....)

ഭടന്‍ said...

ഒരിയ്ക്കല്‍ മാത്രം ചുമ്പിയ്ക്കുക
ഒരിയ്ക്കല്‍ മാത്രം ജന്മദിനാശംസകള്‍ നേരുക,
ഒരിയ്ക്കല്‍ മാത്രം കവിതയെഴുതുക...

നല്ലൊരാശയത്തിലെവിടേയോ പിശുക്ക് കിടന്നു വിലസുന്നപോലെ..

സ്നേഹിയ്ക്കുമ്പോള്‍ പിശുക്കുപാടില്ല, രണ്ടു പേര്‍ക്കും.
ശരിയല്ലേ...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഒരിക്കല്‍ മാത്രം നിലവര്‍ നിസയുടെ പുതിയ കവിത പ്രണയത്തിന്റെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒന്നാണു
കവിയത്രി പറയുന്നു.
പ്രണയക്കലത്ത്‌ ഒരിക്കല്‍ മാത്രമെ നിന്നെ ഞാന്‍ ചുംബിച്ചിട്ടുള്ളു
.ആ ചുംബനത്തിനു കവിയത്രി കൊടുക്കുന്ന വിശേഷണം നിലോഫര്‍ പുഷ്പത്തില്‍ വീണ മഴതുള്ളിപോലെയെന്നാണു.പ്രഭാതത്തില്‍ പുല്‍തകിടിക്കളില്‍ പൊടിഞ്ഞ മഞ്ഞുത്തുള്ളിപോലെ എന്നു പറയാറുണ്ട്‌. അതുപോലെ മനോഹരമായ ഒരു വിവരണമാണു നിലോഫര്‍ പുഷ്പത്തില്‍ പൊടിഞ്ഞ മഴതുള്ളിയെന്നുള്ളത്‌.
കവിയത്രി പറയുന്നു.
ഒരിക്കല്‍ മാത്രമെ നിയെനിക്കു
ജന്മദിനാശംസ നേര്‍ന്നിട്ടുള്ളു
അതെന്റെ ജിവിതത്തെ
തിവണ്ടി കണക്കെ വലിച്ചു കൊണ്ടു പോകുന്നു
സേനഹം നഷ്ടപെട്ട ലോകത്ത്‌ അരെങ്കിലും സേനഹിക്കാനുണ്ടാകുമ്പോള്‍
ആ സേനഹത്തിനു ജിവിതത്തില്‍ മേറ്റ്ന്തിനേക്കാളും അര്‍ത്ഥമുണ്ടാകും.ഒരിക്കല്‍ മാത്രം ജന്മദിനാശംസ നേരുന്ന കാമുകന്‍ കാലത്തിന്റെ തോണിയിലേറി വിടപറഞ്ഞിട്ടുണ്ടാകം.ആല്ലെയല്‍ ആയാളിലെ കാമുകന്‍ പ്രണയത്തിനു വിശുദ്ധിയുടെ പരിവേഷം നല്‍കാത്ത ഒരുവനാകും.ആലേയല്‍ എപ്പോഴോ തനിക്കു സേനഹം വാരിതന്നു വിടവാങ്ങിയ കാമുകനെ കുറിച്ചുള്ള ഓര്‍മ്മക്കളില്‍ ജിവിക്കുന്ന കാമുകിയുടെ വേദനക്കളാകാം.തിവണ്ടി കണക്കെ ജിവിതത്തെ വലിച്ചുകൊണ്ടു പോകുന്നു എന്ന വിശേഷണം നഷ്ടപെട്ട പ്രണയത്തെ കുറിച്ചുള്ള വ്യാകുലതയില്‍ ആ ഓര്‍മ്മക്കളുമായി ജിവിക്കുകയും ആ വേദനകള്‍ മറക്കാന്‍ ശ്രമിക്കാതെ സ്വന്തം ഉത്തരവാദ്വവത്തില്‍ ഒളിച്ചോടുന്ന കാമുകിയുടെ മനോ വ്യകുലതക്കളുടെ ഒരു ചിത്രമാണു പ്രകടമാകുന്നത്‌.
ഒരിക്കല്‍ മാത്രമെ ഞാന്‍ കവിത എഴുതിയിട്ടുള്ളു ആ കവിത എന്നെ നിലാവു കണക്കെ ആശ്വസിപ്പിക്കുന്നു.ഒരിക്കല്‍ മാത്രം എഴുതിയ കവിത അവനെക്കുറിച്ചുള്ള ഓര്‍മക്കളാകാം.ഭൂതക്കാലത്തില്‍ നിറഞ്ഞു കിടക്കുന്ന ഓര്‍മ്മക്കളില്‍ അവനെന്ന സങ്കല്‍പം തീവ്രവും തന്റെ ചിന്ത ബോധത്തെ ഉദ്ദിപ്പിക്കുന്നതും ആകുന്നു.ആ ഓര്‍മ്മക്കളാണു അവളുടെ ജിവിതത്തെ മുന്നോട്ടു നയിക്കുന്നത്‌. ജിവിതത്തെ തിവണ്ടി കണക്കെ വലിച്ചു കൊണ്ടു പോകുന്നതും എകാന്തതയില്‍ നിലാവു പോലെ ആശ്വസിപ്പിക്കുന്നതും കാമുകന്‍ നല്‍കിയ സേനഹ സ്മരണക്കളാകാം.
കവിതയുടെ അവസാനം കവിയത്രി പറയുന്നുണ്ട്‌ ഇനി എനിക്കൊരു തവണ കൂടി നിന്നെ വേണം
അന്നു
ദിശ തെറ്റിയ നിന്റെ കപ്പലിനെ എനിക്കു തീരത്തേക്കു ചേര്‍ത്തടുപ്പിക്കണം.
വീണ്ടും അവനെ തിരിച്ചു കിട്ടാന്‍
അഗ്രഹിക്കുന്ന കാമുകിയുടെ മനസ്‌
പ്രണയം നശിക്കുന്നില്ല ആ ഓര്‍മ്മക്കളാണു വിണ്ടും വിണ്ടും ജിവിതത്തെ മുന്നോട്ടു നയിക്കുന്നത്‌.തന്നില്‍ നിന്നും ഒളിച്ചോടിയ കാമുകന്‍ അവനില്‍ ഇപ്പോഴും പ്രണയം കാത്തു സുക്ഷിക്കുന്ന കാമുകി.അവന്‍ തിരിച്ചു വരാന്‍ അഗ്രഹിക്കുകയും അവനില്‍ തന്റെ ജിവിതം സമര്‍പ്പിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന കാമുകിയുടെ മനസ്‌. അവരില്‍ നിറയുന്ന വ്യഥക്കള്‍ക്കിടയിലും യതാര്‍ഥ പ്രണയം ഒരിക്കലും നശിക്കാത്ത ഒന്നാണെന്നു അവര്‍ വിശ്വസിക്കുന്നു. എത്ര തിവ്രമായിട്ടാണു കവിയത്രി ഒപ്പിയെടുത്തിരിക്കുന്നത്‌.നിലാവര്‍ നിസയുടെ പേരുപോലെ തന്നെ അവരുടെ ചിന്തക്കളിലും വാക്കുക്കളിലും നിറയുന്ന പുതുമക്കളുടെ കണ്ടെത്തലുകള്‍.ഒരോ കവിതയിലും പ്രണയത്തെ സുന്ദരമായ ഒരു അനുഭവമാക്കി മാറ്റാന്‍ അവര്‍ക്കു കഴിയുന്നു.ഇന്നു മലയാള ബ്ലോഗു ലോകത്ത്‌
പ്രണയ കവിതക്കളുടെ രാജകുമാരി എന്ന വിശേഷണം തിര്‍ച്ചയായും അവര്‍ക്കര്‍ഹത പെട്ടതാണു

നിലാവര്‍ നിസ said...

ശ്രീ, ഷാരു, ഉപാസന, കവിത ഇഷ്ടമായി എന്നറിയിച്ചതിനു നന്ദി..
വല്യമ്മായീ.. വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.
വിന്‍സ്.... ഒന്നും പിടികിട്ടില്ല എന്നത് ഞാന്‍ വിശ്വസിച്ചു കേട്ടോ...;)
ചിതല്‍.. നന്ദി.
വഴിപോക്കന്‍.. അതില്‍ അത്ര വലിയ കുഴപ്പമില്ല എന്നു തോന്നുന്നു.. ):

സുല്‍, നന്ദി.
കാവലാന്‍.. അങ്ങനെ തന്നെയാകട്ടേ..
ദീപു.. അഭിപ്രായം ഉള്‍ക്കൊള്ളുന്നു..
ശിവ, നന്ദി.
ശെഫി, സന്തോഷം.. ഏയ്, പ്രണയ കവിതകളില്‍ സ്പെഷ്യലൈസ് ചെയ്യുന്നൊന്നുമില്ല.. );
റഫീക്ക്,മിന്നാമിനുങ്ങ്.. നന്ദി.
സനാതനന്‍.. );
ടീന.. എപ്പോളെങ്കിലും ഒരു തീരത്ത് അടുക്കേണ്ടേ.. എന്നാപ്പിന്നെ ഇങ്ങോട്ട് ആയാല്‍ സന്തോഷം.. എന്നു വച്ച് നിര്‍ബന്ധിച്ച് നങ്കൂരമടിപ്പിക്കുക്കയൊന്നുമില്ല ട്ടോ...);
അഗ്രജന്‍, നന്ദി.
നസീര്‍, വെറുതെ നാവു പൊള്ളിക്കേണ്ട..);
ഫസല്‍, ചന്തു.. നന്ദി.
നജൂസ്.. എനിക്കൊന്നും മനസ്സിലായില്ല!
ഷെരീഖ്, ചിത്രകാരന്റെ ബ്ലോഗില്‍ ഇതിനെക്കുറിച്ചുള്ള എന്റെ സമീപനം കമന്റായി ഇട്ടിരുന്നു..
ഭൂമിപുത്രി.. അതേ.. അതു തന്നെ..
കരീം മാഷ്.. ഒരിക്കല്‍ മാത്രം പ്രണയിക്കുന്നതും ആഴിയിലേക്കാഴുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയില്ല.. എങ്കിലും ഒരു കപ്പലിന്റെ കാഴ്ച വിദൂരമല്ല എന്നു തോന്നുന്നു..
മനു.. സന്തോഷം.. അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളുന്നു..
ഹരിത്.. അഭിപ്രായത്തിനു നന്ദി
റോഷന്‍, ദേവതീര്‍ത്ഥ, പ്രിയേച്ചീ, ഗീതാ ഗീതികള്‍.. സന്തോഷം..
ഗുപ്തന്‍... );
വാല്‍മീകി, നന്ദി.
റീനി.. അടുപ്പിക്കും.. ബാക്കിയൊക്കെ പിന്നെയല്ലേ..);
രമേഷ് രവി, ഷാഫ്.. നന്ദി..
മധുസൂദനന്‍, താങ്കളുടെ വിമര്‍ശനാത്മകമായ കമന്റിനു ഒരുപാട് നന്ദി..
എസ് വി, കാപ്പിലാന്‍, ജ്യോനവന്‍.. സന്തോഷം..
പൂടയൂര്‍.. അനുഭവങ്ങള്‍ക്ക്, ജീവിതങ്ങള്‍ക്ക് അതീതമല്ല ഒരു കവിതയും..
(എന്നാലും വയ്യ എന്റെ കപ്പലിനെ ദിശ തെറ്റി അലയാന്‍ വിടാന്‍)
ഭടന്‍, പിശുക്കല്ല.. ഒരിക്കല്‍ മാത്രത്തിന് അതിന്റേതായ ചില മാസ്മരികതകളുണ്ട്..
അനൂപ്.. ഈ വ്യാഖ്യാനത്തിനു നന്ദി.. ഒരുപാട് സന്തോഷം.. പക്ഷേ എന്നെ രാജകുമാരി എന്നൊക്കെ വിളിച്ചു നാണം കെടുത്തല്ലേ...((((:::::::::

എല്ലാ സുഹൃത്തുക്കള്‍ക്കും വീണ്ടും നന്ദി..

ഹരിശ്രീ said...

നല്ല വരികള്‍....

ആശംസകള്‍...

എന്റെ പേര് ജസീര്‍ പുനത്തില്‍ said...

കീപ്‌ ഇറ്റ്‌ അപ് ! നന്നായിട്ടുണ്ട് .....
ദമാമില്‍ നിന്നും ജസീര്‍

സമയം ഓണ്‍ലൈന്‍ said...

കവിത ഇഷ്ടമായി

lulu said...

ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം..


വഴിതെറ്റിപ്പൊയെങ്കിലും ഹ്രിദയസ്പന്ദനതെ മാറോട്ചേര്ക്കാന്‍ എല്ലാവര്ക്കും എല്ലാനാളും കഴിയട്ടെ.......