Monday, February 18, 2008

വാലന്റൈന്‍ കവിതകള്‍

ഒന്ന്:

നാരങ്ങാമിട്ടായി നുണയുന്ന
കൂട്ടുകാരിയെ കളിയാക്കി
അവന്‍ അവള്‍ക്ക് ഒരു ഐസ്ക്രീം നല്‍കി
ഐസ്ക്രീം കഴിച്ചു തുടങ്ങിയതും
അവളുടെ സ്നേഹത്തിന്റെ പതയില്‍
അവനലിഞ്ഞില്ലാതായി.

രണ്ട്:

മഴ പെയ്യുന്ന വൈകുന്നേരം
കടലു നോക്കി
കടല കൊറിച്ച്
അവരിരുന്നു
‘ഞാന്‍ കടലാണ്
നീ മഴയും’
അവള്‍ പറഞ്ഞു
പറഞ്ഞു തീര്‍ന്നതും
അവന്‍ അവളിലേക്ക്
മഴയായ് പെയ്തു തുടങ്ങി.

മൂന്ന്:

പ്രണയത്തെ ഉപമിക്കാന്‍
ഉപമകളൊന്നുമില്ലാത്ത രാത്രിയില്‍
മുറ്റത്ത് പാതി വിടര്‍ന്ന
റോസാപ്പൂവിന്റെ
ഒറ്റയിതള്‍ മുറിച്ച്
മൊബൈല്‍ ഫോണിലൂടെ
ഞാനവനോട്
ഇപ്പോഴെന്താണ് മണക്കുന്നതെന്നു
ചോദിച്ചു.

അവന്‍ പറഞ്ഞു:
ശവം മണക്കുന്നു.

അങ്ങനെയാണ്
അവളുടെ രക്തത്തിന്
റോസാപ്പൂവ് എന്ന ഉപമ കിട്ടിയത്.

32 comments:

ശ്രീ said...

മൂന്നു കവിതകളും നന്നായിട്ടുണ്ട്.
:)

Sharu.... said...

ഇഷ്ടായി....:)

ശെഫി said...

മൂന്നു കവിതകളും നന്നായിട്ടുണ്ട്‌

കാവലാന്‍ said...

കൊള്ളാം....

Teena C George said...

അവനെ ഞാന്‍ അംഗീകരിക്കുന്നു...

പാതി മാത്രം വിരിഞ്ഞ പനിനീര്‍പ്പൂവിന്റെ ഇതളിനെ പ്രണയത്തിന്റെ പേരില്‍, പിച്ചിപ്പറിച്ചപ്പോള്‍, അകലങ്ങളിലിരുന്ന് മൊബൈല്‍ ഫോണിലൂടെ പോലും അവന്‍ ശവത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞു!


“ഒരു ദളം മാത്രം വിടര്‍ന്നൊരാ ചെമ്പനീര്‍ മുകുളമായ് നീ എന്റെ മുന്നില്‍ നിന്നു...
തരള തപോലങ്ങള്‍ നുള്ളി നോവിക്കാതെ, തഴുകാതെ ഞാന്‍ നോക്കി നിന്നു...”

RaFeeQ said...

നന്നായിട്ടുണ്ട്‌.. മൂന്നും ഇഷ്ടാമായി..

ദീപു said...

നിസ ആദ്യത്തെ രണ്ടും ഒരു പോലെയിരിക്കുന്നു എന്നൊരു തോന്നല്‍ ... അവസാനത്തെ കവിത വളരെ നല്ലത് .പക്ഷെ ഇഷ്ടപെട്ടില്ല :) !

വഴി പോക്കന്‍.. said...

ആക്ച്വലി സത്യത്തില്‍ ഇതെന്താണ്‍ നിസ എഴുതി വെച്ചിരിക്കുന്നതു. ഒന്നും പിടികിട്ടിയില്ല, ആകെക്കുടെ മനസ്സിലായതു ഐസ്ക്രീമിന്റെ കാര്യം മാത്രമാണ്‍. ...:(

Gopan (ഗോപന്‍) said...

കവിതകള്‍ മൂന്നും നന്നായി.
ഇഷ്ടപ്പെട്ട വരികളില്‍ ഒന്നു..
‘ഞാന്‍ കടലാണ്
നീ മഴയും’

Anonymous said...

i like it ..but title is not suitable

ഷെരീഖ് വെളളറക്കാട് said...

ഒരു അലിയലില്‍, ഒരു പെയ്യലില്‍ മടുപ്പിലേയ്ക്ക്‌ വീണുപോവുന്ന അഭിനവ വലന്റെയ്‌ന്‍ പ്രണയ കഥകളില്‍ പുന:സംഗമത്തിന്റെ ഇടവേളകള്‍ നല്‍കുന്ന ഉഷ്മളതകള്‍ മാത്രം ബാക്കിയാക്കുന്നുവോ ഈ കവിതയും ? അവളൊരു കല്ലും, അവനൊരു ഉളിയും, ജീവിതം ഒരു ശില്‍പിയുമാവുമെങ്കിലെന്ന് വെറുതെ.......

ഉപാസന | Upasana said...

രണ്ടാമത്തെ കവിത കിടിലന്‍.

നിസ ആദ്യത്തെതില്‍ നിന്നും മെച്ചപ്പെട്ട് വരുന്നു.
:)
ഉപാസന

ജ്യോനവന്‍ said...

വെട്ടിക്കളയാമായിരുന്ന ചില 'അവനും' 'അവളും'
'ഉപമകളും' ഉണ്ടെങ്കിലും നല്ലോണം 'കവിത' മണക്കുന്നു.

ഉദാഹരണത്തിന്.......

"മഴ പെയ്യുന്ന
വൈകുന്നേരം
കടലു നോക്കി
കടല കൊറിച്ച്
അവരിരുന്നു;
ഞാന്‍ കടലാണ്
നീ മഴയുമെന്ന്
പറഞ്ഞു തീര്‍ന്നതും
അവളിലേക്ക്
പെയ്തിറങ്ങിയ
അവന്‍!"
ഇങ്ങനെയൊന്ന് മാറ്റിവായിച്ചു നോക്കി (അയ്യോ! ക്ഷമിക്കണേ)

പിന്നെ,
റോസാപ്പൂവിന്റെ ഒറ്റയിതള്‍ എന്നോ, ഒരിതള്‍ എന്നോ?

കവിതയില്‍ വെട്ടിനിരത്തലും നട്ടുപിടിപ്പിക്കലും സ്വയം ഇഷ്ടപ്പെട്ട് ചെയ്യേണ്ടതാണെന്നിരിക്കിലും
നല്ല കവിതകളെഴുതാന്‍ കഴിവുള്ളൊരാളെന്ന് തോന്നിയതിനാല്‍; ഇത്രയും.
(നിസയുടെ കവിതകള്‍ക്കെല്ലാമുള്ള ഒരു പൊതുസ്വഭാവം അതിന്റെ അവസാനവരികളിലെ
മൂല്യമാണ്. മനോഹരമാവുന്നതും) :)

വാല്‍മീകി said...

നല്ല കവിതകള്‍.

സതീര്‍ത്ഥ്യന്‍ said...

ഒക്കെ ശരി... മൂന്നാമത്തെ സംഭവം അവസാനിപ്പിച്ച വരികള്‍ ഒന്നും പിടികിട്ടിയില്ല.. ലിങ്ക് വിട്ടുപോയി... സത്യത്തില്‍ എന്താണത്..? അല്ല എന്താണത്..? :-)

ചന്തു said...

തണുത്തുറഞ്ഞത്‌ അലിഞ്ഞൊലിഞ്ഞതും
കടല്‍ കൊറിച്ചൊരു മഴയായി മാറിയതും
പനിനീര്‍പ്പൂവൊരു ശവംനാറിപൂവായതും
പ്രണയത്തിന്റെ ഭാവങ്ങള്‍ നന്നായി.........

മഴത്തുള്ളി said...

നിസ,

കൊള്ളാം കൊച്ചു വാലന്റൈന്‍ കവിതകള്‍ :)

നിലാവ്.... said...

മഞണിഞ പ്രഭാതങ്ങളില്‍
ഒരിളം ചൂടായ്
എന്നിലേക്കു ചേര്‍ന്നു നിന്നു
ഗ്രീഷ്മാതപത്തിലെ
വൈകിയസ്തമിക്കുന്ന
സൂര്യനോടൊപ്പം
ഒരു നേര്‍ത്ത കുളിരായ്
എന്നെ തഴുകിവന്നു
ഏകാന്തമായ സന്ധ്യകളില്‍
ഒരു നിഴലായ്
എന്നോടൊപ്പമിരുന്നു
ഇരുള്‍ വീണപാതയോരങ്ങളില്‍
ഒരു വഴികാട്ടിയായ്
എന്റെക്കൂടെനടന്നു

ഈ വാക്കുകള്‍ക്ക് കടപ്പാട് endenizhal.blogspot.com
3 കവിതകളും നന്നായിട്ടൊ....

purakkadan said...

നന്നായിട്ടുണ്ട്‌...

doney “ഡോണി“ said...

അവനെല്ലാം അവളായിരുന്നു..
പറഞ്ഞു തീര്‍ന്നതും അവന്‍ അവളിലേയ്ക്ക് പെയ്തതും അതുകൊണ്ടാണല്ലോ..
കൊള്ളാം...നന്നായിരിക്കുന്നു.....

നവരുചിയന്‍ said...

രണ്ടും മൂന്നും നന്നായിരിക്കുന്നു .... ആദ്യത്തേത്‌ എന്തോ തിരെ amaturistic ആയതു പോലെ തോന്നി ...

sivakumar ശിവകുമാര്‍ said...

വായിച്ചു...ഇഷ്ടമായി...

പാച്ചു said...

എന്റെ പൊന്നൂ !!!!!

കിനാവ് said...

എന്റെ കമന്റ് എവിടെ പോയ്...?
:(:(:(:(:(:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിട്ടുണ്ട് മൂന്നു കവിതകളും,
പക്ഷെ ഏറ്റവും ഇഷ്ടായത് രണ്ടും മൂന്നൂം ആണുട്ടൊ.
പ്രണയം അത് കണ്ണുകളില്‍ നിന്ന് ഹൃദയത്തിലെത്തിയാല്‍ പിന്നെ എന്തിനാ കണ്ണു അല്ലെ..?

സുധീര്‍ (Sudheer) said...

നല്ല കവിതകള്‍,ആശംസകള്‍!

ദൈവം said...

അവളുടെ സ്നേഹത്തില്‍ അലിഞ്ഞില്ലാതായ അവന്, അവളിലേക്ക് മഴ പോലെ പെയ്തിറങ്ങിയ അവന് അവളുടെ വാക്കുകളില്‍ മരണം രുചിക്കുമോ? ഇല്ലെന്നു തോന്നുന്നു.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഏത്ര നല്ല വരികള്‍ സ്വന്തം അനുഭവമാണൊ കുട്ടി ഈ കവിത

Aardran said...

നിലാവര്‍,

കവിതയിലെ
അലിയുകയും പെയ്യുകയും ചെയ്യുന്ന
'മാജിക്‌' ഇഷ്ടമായി ആസ്വദിച്ചു...

മുന്‍പെഴുതിയ കവിതയ്ക്‌
ഒരു കുറിപ്പെഴുതാന്‍ നിനച്ചിരുന്നു.അതും ഇവിടെ കുറിക്കട്ടെ.

3 വര്‍ഷം മുമ്പത്തെ എന്റെ
ചിലവരികള്‍ ഓര്‍മ്മവന്നു. അതില്‍ ജീവിച്ചുപോയി..

നിന്നിലേക്ക്‌ എന്നായിരുന്നു പേര്‌

പണ്ടു നാമേതോ വഴികളില്‍
ചേര്‍ന്നു നടന്നുവോ
വിരലുകള്‍ തൊട്ടു നാം
ഹൃദയമറിഞ്ഞുവോ
കണ്‍കളില്‍ നോക്കി നാം
കഥകള്‍ കൈമാറിയോ...

ഇങ്ങനെ പോകുന്നു

കൂട്ടത്തില്‍ ഈ തുടക്കക്കാരനെവായിച്ചതിനും അഭിനന്ദിച്ചതിനും
നന്മ...
സ്നേഹം.

നിലാവര്‍ നിസ said...

അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.. നിര്‍ദ്ദേശങ്ങള്‍ക്കും..

മനു സി കുമാര്‍ said...

മൂന്നു കവിതകളും നന്നായി എന്നു ഞാന്‍ പറയില്ല. ആദ്യ രണ്ടു കവിതയിലെ ബിംബങ്ങളെല്ലാം ക്ലീഷേയാണ്.
മൂന്നാമത്തെ കവിത തരക്കേടില്ല. എഴുതുക വായിക്കുക... നന്നാവും.
ചെറു കവിതകളില്‍ ആശയമൊതുക്കാന്‍ ധൃതി പിടിച്ച അവസാനിപ്പിക്കലുകള്‍ ഒഴിവാക്കാം.

അലി‍ഞ്ഞില്ലാതാകലും മഴപോലെ പെയ്തതും പഴയതല്ലേ നിലാവര്‍....?
അവസാനകവിതയിലെ അവസാന വരി നന്നായി. ആ ടെംപോ നോക്കൂ...മറ്റു വരികള്‍ക്ക് ആ തീക്ഷണതയില്ലല്ലോ..ടേക് കെയര്‍

ഉഗാണ്ട രണ്ടാമന്‍ said...

നല്ല കവിതകള്‍.