Friday, March 12, 2010

പതിവു പോലെ

നിനക്ക് പതിവു പോലെ എഴുതാനിരുന്നതാണ്
കടലാസ്സിലെ കുനിയനുറുമ്പുകള്‍
ഇതാ, ഇപ്പോള്‍
ശലഭങ്ങളായി പറന്ന്
ജനാലയ്ക്കപ്പുറം
വസന്തം മറന്നിട്ട ചെടികള്‍ക്ക്
ഉമ്മ കൊടുക്കുമെന്നു കരുതിയതാണ്...
പകരം
പകുതിയെഴുതിയ കത്തില്‍ നിന്ന്
ഇതാ ചാടിയിറങ്ങുന്നു
ഒരു പുല്‍ച്ചാടി.
പകച്ച കണ്ണുകളുമായി
തന്നെ കൂട്ടിക്കൊണ്ടു പോകാന്‍
ഭൂമിയും മരങ്ങളും അയച്ചയാള്‍
വന്നുവോ എന്ന് പതറി നോക്കി
അതു കടലാസ്സിലിരുന്നു.
അതിന്റെ ചിറകില്‍ മുഖമമര്‍ത്തിയ
ഇളവെയിലിനേയും
എപ്പോള്‍ വന്നുവെന്ന്് കുശലം ചോദിച്ച
കാറ്റിനേയും കൂട്ടിരുത്തി
ഞാന്‍ വൈകുന്നേരത്തിന്റെ
വയലില്‍ നടക്കാന്‍ പോയി.
തിരികെ വന്നപ്പോള്‍
കടലാസ്സില്‍ ഉറുമ്പുകളില്ല
പുല്‍ച്ചാടിയും...
ശേഷിച്ചത് ഈ പകുതിയായ ചിറകാണ്..
കടലാസ്സില്‍ അടക്കം ചെയ്ത്
ഇതിനെ നിനക്കു തന്നെ അയച്ചു തരുന്നു ഞാന്‍.
പകരമായി തരണേ,
നീയിന്നലെ ചവിട്ടിയരച്ച പുല്‍ത്തലപ്പ്
ഇന്നു പ്രസവിച്ച
ആ ചുവന്ന പൂവ്...

15 comments:

ഹാരിസ് said...

വൈകുന്നേരത്തെ വയല്‍...
ആ വരിയില്‍ അല്പനേരം നിന്നു.

ശ്രീ said...

നന്നായിട്ടുണ്ട്..

[ഇവിടെയൊക്കെ ഉണ്ടായിരുന്നല്ലേ?]

M. Ashraf said...

മനോഹരമായിരിക്കുന്നു
ഭാവുകങ്ങള്‍.

http://www.kaanappuram.blogspot.com/

ഉപാസന || Upasana said...

അതിന്റെ ചിറകില്‍ മുഖമമര്‍ത്തിയ
ഇളവെയിലിനേയും


കൊള്ളാം നിസ.

അപ്പോ മറുപടി കിട്ടിയില്ല.
എപ്പ വന്നു
:-)
ഉപാസന

Rare Rose said...

എന്തു ഭംഗിയുള്ള കുഞ്ഞു വരികള്‍ നിലാവേ.ഇഷ്ടായി..

Vinodkumar Thallasseri said...

പ്രണയത്തിന്‌ ഇപ്പോഴും ഇങ്ങനെ കാല്‍പനിക ഭംഗിയുണ്ടോ? നല്ല കവിത.

Ranjith chemmad / ചെമ്മാടൻ said...

"നിനക്ക് പതിവു പോലെ എഴുതാനിരുന്നതാണ്
കടലാസ്സിലെ കുനിയനുറുമ്പുകള്‍
ഇതാ, ഇപ്പോള്‍
ശലഭങ്ങളായി പറന്ന്
ജനാലയ്ക്കപ്പുറം
വസന്തം മറന്നിട്ട ചെടികള്‍ക്ക്
ഉമ്മ കൊടുക്കുമെന്നു കരുതിയതാണ്.."

നിസയുടെ കൈയ്യൊപ്പിട്ട അക്ഷരശലഭങ്ങള്‍...!

കരീം മാഷ്‌ said...

“ഇന്നലെ ചവിട്ടിയരച്ച പുൽത്തലപ്പിലിന്നു പ്രസവിച്ച ചെമന്ന പൂവ്“.

ഇതിൽ പ്രണയമല്ല.പ്രതികരണമാണ്.

Jishad Cronic said...

കൊള്ളാം...

Umesh Pilicode said...

ആശംസകള്‍

സുനിലൻ  കളീയ്ക്കൽ said...

നന്നായിട്ടുണ്ട്

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

ഹാരിസ് said...

എന്താണ് എഴുതാത്തത്...?

ഹാരിസ് said...

say something.why dont u write..?

പകല്‍കിനാവന്‍ | daYdreaMer said...

നിസ ,
നമ്മുടെ ഹാരിസ് മരിച്ചു പോയി :(