ഒരിക്കലും ഞാൻ
അവന്റെ കണ്ണുകളിൽ
ഉമ്മ വച്ചിട്ടില്ല
എന്റെ ഉമ്മയുടെ
തീക്ഷ്ണതയിൽ
അവന്റെ കണ്ണ്
പൊട്ടിപ്പോകുമോ
എന്നതായിരുന്നു ഭയം
ഒരിക്കലും
ഞാൻ അവനെ
കിനാവു കാണാൻ ശ്രമിച്ചിട്ടില്ല
എന്റെ ചുട്ടുപൊള്ളുന്ന
കിനാവിൽ
വെന്തുപോകുമോ
എന്നായിരുന്നു ഭയം.
ഒരിക്കലും ഞാൻ
പേരു വിളിച്ചിട്ടില്ല
എന്റെ ആർദ്രമായ വിളിയിൽ അവൻ
തണുത്തു മരിച്ചാലോ
എന്നായിരുന്നു പേടി
ഇന്നലെ ഒറ്റക്കു
നടക്കുമ്പോൾ
എനിക്കു മുൻപേ
ഒരു നിഴൽ
നിഴലിനു മേലെ
കയറിയിറങ്ങുന്ന
വണ്ടിച്ചക്രം
എത്ര തടഞ്ഞു നിർത്തിയിട്ടും
ആദ്യമായി
ഞാനവന്റെ
പേരു വിളിച്ചു പോയ്
വീട്ടിലെത്തിയപ്പോൾ
അവൻ അവസാനമായി
എഴുതിയ കത്ത്
മേശപ്പുറത്ത്...
7 comments:
നിഴലിനു മേലെ
കയറിയിറങ്ങുന്ന
വണ്ടിച്ചക്രം
എത്ര തടഞ്ഞു നിർത്തിയിട്ടും
ആദ്യമായി
ഞാനവന്റെ
പേരു വിളിച്ചു പോയ്
വിളിക്കുന്നതും കാത്തു നില്‍ക്കാനാവതെ ഉള്‍വിളിയുടെ അക്ഷമ...
സംശയങ്ങളുണ്ടായിരിക്കുമ്പോൾ സ്നേഹമില്ലെന്നല്ലേ അർത്ഥം നിലാവേ?
nisa
sughamalle
puthukavitha adutha laakkam bulogathe penkavithakal pathippaanu oru kavitha ayachu tharika
nazarkoodali@gmail.com
വരികള്‍ നന്നായിട്ടുണ്ട്.
നിലാവേ,
"അവസാന വിളി" നന്നായിട്ടുണ്ട്.
എന്നാലും വെറുതെ എന്തിനാ പേടിപ്പിക്കുന്നതു?
ഒരിക്കലും ഞാൻ
അവന്റെ കണ്ണുകളിൽ
ഉമ്മ വച്ചിട്ടില്ലഎന്റെ ഉമ്മയുടെ
തീക്ഷ്ണതയിൽ
അവന്റെ കണ്ണ്
പൊട്ടിപ്പോകുമോ
എന്നതായിരുന്നു ഭയം....
...അവസാന വിളി...നന്നായിട്ടുണ്ട്...
നിഴലിനു മേല്‍ കയറിയിറങ്ങിയ വണ്ടിചക്രങ്ങള്്....വീണ്ടും വരാം.
Post a Comment