Wednesday, April 2, 2008

വേണ്ടിയിരുന്നില്ല

നിനക്ക് ഒരു പേരുണ്ടാവണമെന്ന്
ഞാനാഗ്രഹിച്ചിട്ടില്ല.
മഴത്തുള്ളിയെന്നോ
ഭൂമിയെന്നോ
പരുന്തെന്നൊ
കാറ്റെന്നോ
ഓര്‍മയെന്നോ
പച്ചിലകളെന്നോ
വിളിക്കണമായിരുന്നു
എനിക്കു നിന്നെ.

നിനക്ക്
ഒരു വീടുണ്ടാകണമെന്ന്
ഞാനാഗ്രഹിച്ചിട്ടില്ല.
സ്വപ്നമെന്നോ
ശലഭച്ചിറകെന്നൊ
വേദനയെന്നോ
പുഞ്ചിരിയെന്നോ
വെയിലെന്നൊ
രാത്രിയെന്നോ പേരുള്ള ഒരിടത്തിലേക്ക്
കയറി നില്‍ക്കാനാവുമായിരുന്നു
നമുക്കപ്പോള്‍.

വേണ്ടിയിരുന്നില്ല
പ്രണയത്തിന്
ഇത്ര പേരുകള്‍
മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം വായിക്കുമായിരുന്നു
ഞാന്‍
അതിനെ..

38 comments:

CHANTHU said...

നിലാവെ, നല്ല വരികള്‍, നല്ല കവിത.
ആരെല്ലാമോ എഴുതിവെച്ച
ചുമരെഴുത്തുകള്‍ക്കപ്പുറം
എല്ലാ ധാരണകള്‍ക്കപ്പുറമാവാം സൗന്ദര്യവും
സന്തോഷവും സ്‌നേഹവും.... ല്ലെ.

യാരിദ്‌|~|Yarid said...

നിസ ഞാന്‍ പേരുമാത്രമെ മാറ്റിയിട്ടുള്ളൂ.. സ്വഭാവം മാറിയിട്ടില്ല..:)
എന്തു വേണെലും വിളിച്ചോളു.. നോ പ്രോബ്ലംസ്..:)

കാവലാന്‍ said...

കൊള്ളാം....
ഇതിലുമധികമെന്തെങ്കിലും വൃഥാ പറയുന്നില്ല ഞാന്‍.

Sandeep PM said...

ആ വിനിമയത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചൊന്ന് ചിന്തിക്കു. അടുത്ത കവിത അതാകട്ടെ.

ഹരിശ്രീ said...

മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം വായിക്കുമായിരുന്നു

കൊള്ളാം...

:)

ഉപാസന || Upasana said...

Good
:-)

എം.എച്ച്.സഹീര്‍ said...

കൊള്ളാം....
സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.

ജ്യോനവന്‍ said...

ആവര്‍ത്തിച്ചാവര്‍‌ത്തിച്ച് പ്രണയമെന്നെങ്കിലും ഇതിനെ നല്ല കവിതയെന്ന് വിളിക്കേണ്ടി വരുന്നു.
ഒരു വാക്കിലോ നോക്കിലോ പാളിയിട്ടില്ല.

Rafeeq said...

എത്ര എഴുതിയാലും.. എന്തു വിളിച്ചാലും.. വീണ്ടും.. വിളിച്ചു കൊണ്ടെ ഇരിക്കും.. :)

നന്നായിട്ടുണ്ട്‌.. :)

ഫസല്‍ ബിനാലി.. said...

മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം വായിക്കുമായിരുന്നു

കൊള്ളാം നല്ല വരികള്‍, ആശംസകള്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ആത്‌മാര്‍ഥതയുടെ അന്ധത തീര്‍ത്ത ഗാഢാലിംഗനം.
കൊള്ളാം.....

കാപ്പിലാന്‍ said...

വേണ്ടിയിരുന്നില്ല

:)

സീത said...

എല്ലാമൊരു കസര്‍ത്തു മാത്രമല്ലേ
നിസ, നന്നായിരിക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിലാവിന്റെ നീലിമയില്‍ തെളിയുന്നൊരാപൂമരങ്ങളില്‍ പാട്ടുപാടും നിലാപക്ഷിയായ് ....

നിസ നന്നായിട്ടുണ്ട് പ്രണയസരോവരതീരം.

വിഷ്ണു പ്രസാദ് said...

വല്ലപ്പോഴുമെങ്കിലും ഈ പ്രണയത്തില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കണം...

ദിലീപ് വിശ്വനാഥ് said...

വേണ്ടിയിരുന്നില്ല
പ്രണയത്തിന്
ഇത്ര പേരുകള്‍
മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം വായിക്കുമായിരുന്നു
ഞാന്‍
അതിനെ..

നല്ല വരികള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരികള്‍ നന്നായിട്ടുണ്ട്.

420 said...

Very Good, Nisa.

Unknown said...

നല്ല വരികള്‍ വായിച്ചിട്ടും മന്‍സില്‍ എന്തൊക്കെയൊ ബാക്കിയാകുന്നതുപോലെ

Unknown said...

പ്രണയത്തിനു ഇത്രയും പേരുക്കളോ

ഭൂമിപുത്രി said...

ഒരു കൊച്ചുയാത്ര-അവസാന വരികള്‍ പ്രത്യേകിച്ചും മനോഹരമായീ നിസ

ഗുപ്തന്‍ said...

മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം

That's it ! Magical

Shooting star - ഷിഹാബ് said...

നന്നായിരിക്കുന്നു ട്ടോ...പുതീയത് പ്രതീക്ഷിക്കുന്നു.

Gopan | ഗോപന്‍ said...

അതെ, വേണ്ടിയിരുന്നില്ല :)

സുനീഷ് said...

സൌന്ദര്യമുള്ള വരികള്‍... പ്രണയകവിതകളുടെ സ്പെഷ്യലിസ്റ്റ് ആണോ?

നാസ് said...

കൊള്ളാം.....നല്ല വരികള്‍...

ഹരിത് said...

ഇഷ്ടമായി.

Rare Rose said...

പേരറിയാത്തൊരു നൊമ്പരമായി മനസ്സില്‍ കൂടു കെട്ടുന്ന പ്രണയത്തിനു..പിന്നീട് എത്രയെത്ര പേരുകളാണു..ഒരു പേരില്‍ തളച്ചിടാതെ പ്രണയത്തെ മഴയായും,ഓര്‍മ്മകളായും ആസ്വദിക്കാന്‍ വെമ്പുന്ന ഈ വരികള്‍...ഒത്തിരി ഇഷ്ടായി ട്ടാ..ഇനിയും എഴുതൂ ഒരുപാട്..

ശ്രീ said...

സുന്ദരമായ വരികള്‍!

ചിതല്‍ said...

good..

ദൈവം said...

നിലാവു പോലെ മനോഹരം.

സഫലമീയാത്രയും കൊള്ളാം കേട്ടോ :)

Unknown said...

നിലാവെ ഞാന്റെ പ്രണയ കഥ യുടെ ക്ലൈമാക്സാണു ഈ ലക്കം
http.Ettumanoorappan.blogspot.com

നജൂസ്‌ said...

വൈകിയാണ്‌ വായിച്ചെതെങ്കിലും
ഞാനാണ്‌ ആദ്യം വായിച്ചത്‌ എന്നൊരു തോന്നല്‍

ഇഷ്ടായി

Binoykumar said...

പ്രണയം നിലാവുപോലെയാണ്

ഉഗാണ്ട രണ്ടാമന്‍ said...

നന്നായിട്ടുണ്ട്‌.. :)

Shooting star - ഷിഹാബ് said...

pranayathinte bhaavangal chitharikkidakkum poaleaaa...nannaayirikkunnu

ഗീത said...

അല്ലെങ്കില്‍ത്തന്നെ ഒരു പേരിലെന്തിരിക്കുന്നു നിസാ......
എന്തുപേരിട്ടുവിളിച്ചാലും പ്രണയം പ്രണയം തന്നെ.......

Sunith Somasekharan said...

nannayittudu