Thursday, March 13, 2008

അവസാനത്തെ കവിത

ഞാന്‍ ചെവി കൂര്‍പ്പിച്ചതും
അവന്റെ വാക്കിനെ കാറ്റു കൊണ്ടു പോയി
കണ്ണു തുറക്കുമ്പോളേക്കും
അവന്റെ കാഴ്ചയെ
ഒരു നക്ഷത്രം പിടിച്ചെടുത്തു.
മൂക്കു വിടര്‍ത്തിയതും
അവന്റെ ഗന്ധത്തെ
മേഘങ്ങള്‍ വലിച്ചെടുത്തു.
ഞാന്‍ സ്പര്‍ശിക്കാന്‍ കൊതിച്ചതും
അവന്റെ ഉടലിനെ
മണ്ണ് ചേര്‍ത്തു പിടിച്ചു..

31 comments:

Sabu Prayar said...

nalla kavitha

യാരിദ്‌|~|Yarid said...

നിസ കുറച്ചു കൂടി ശരിയാകാനുണ്ട്..:(

ഗീത said...

വലിയ കഷ്ടമായിപ്പോയല്ലോ നിസാ.....

Preetha George Manimuriyil said...

നിലാവേ മായല്ലേ

ഗിരീഷ്‌ എ എസ്‌ said...

നിലാവേ..
കുറിച്ചുവരികളെങ്കിലും
തീഷ്ണത കാണാതിരിക്കാനാവില്ല...
അവസാനവരികളില്‍
വിരുന്നെത്തിയ മരണത്തിന്റെ
നീലിമ
ചിന്തകളുടെ തടവറയും ഭേദിച്ച്‌ പായുന്നു...

ആശംസകള്‍...

d said...

അയ്യോ.. (കവിത ഇഷ്‌ടമായി)
എന്നാലും ‘അവന്റെ കാഴ്‌ചയെ നക്ഷത്രം പിടിച്ചെടുത്തൂ’ ന്ന് വായിച്ചപ്പോ ഒരു കണ്‍ഫ്യൂഷന്‍! എനിക്ക് മാത്രം ആണോ, ഇനി?

ദിലീപ് വിശ്വനാഥ് said...

മോശമല്ല വരികള്‍. പക്ഷെ, എന്തോ ഒരു കുറവില്ലേ?

ജ്യോനവന്‍ said...

ഇപ്പോള്‍ പിടികിട്ടി....
എല്ലാം തുടര്‍കവിതകളായിരുന്നു ല്ലേ?
:)
അവസാന വരികള്‍
അതെ അതു തന്നെ.

പാമരന്‍ said...

സുന്ദരമായി.. (ഈ വാക്കു തെറ്റാണോ?)

ചിതല്‍ said...

ജ്യോനവന്‍ പറഞ്ഞത് കേട്ട് എനിക്കും ഒരു സംശയം..
രണ്ടാമത് ഒന്നും കൂടി നോക്കീ എല്ലാ കവിതകളും....
ശരി തന്നെയല്ലേ... ഒരു തുടര്‍ച്ച ഇത് വരെ കാണാന്‍ പറ്റുന്നുണ്ട്.. അപ്പോള്‍ അവളും അവനും അവരുടെ പ്രണയവും ഇവിടെ അവസാനിക്കാറിയോ...

Gopan | ഗോപന്‍ said...

നിസേ,
ഈ കവിത വായിച്ചത് കൊണ്ടാകും
പോസ്ടിയ കവിത ഗൂഗിളമ്മായി
വിഴുങ്ങിയത്..
നിസയുടെ നഷ്ടങ്ങള്‍ തുടരുന്നു.
കഷ്ടം.. :(

ഗുപ്തന്‍ said...

കവിത നന്നായില്ല.

ജ്യോനവന്‍ പറഞ്ഞതുപോലെ ആണെങ്കില്പോലും മനോഹരമായ ചില വരികളുടെ അവസാനം ഇതു ചേരുമെന്ന് തൊന്നുന്നില്ല്.

ഇതെഴുതുമ്പോള്‍ അമാവാസി ആയിരുന്നോ നിലാവേ?

Unknown said...

നിലാവ്വെ മായല്ലേ കിനാവും നോവുമായി

നവരുചിയന്‍ said...

അപ്പൊ അവന്‍ വടി ആയോ ?? :( :(

കാവലാന്‍ said...

കൊള്ളാം.....

അതു ഞാനിങ്ങനെ പൂരിപ്പിക്കുന്നു.

കാറ്റു കൊണ്ടു പോയത് സംഗീതമായ് തിരിച്ചു തരും
നക്ഷത്രം പിടിച്ചെടുത്തത് വെളിച്ചമായ് തിരിച്ചു തരും
മേഘങ്ങള്‍ വലിച്ചെടുത്തത് കവിതയായ് പെയ്തിറങ്ങും
മണ്ണ് ചേര്‍ത്തു പിടിച്ചതില്‍ നിന്നും നിലാവുള്ള രാത്രികളില്‍ സ്വപ്നങ്ങളുടെ പുതുമുകുളങ്ങള്‍ പിടഞ്ഞുണരും.

മഴവില്ലും മയില്‍‌പീലിയും said...

നല്ല കവിത..ഇതു അവസാനത്തേതല്ലല്ലൊ..തുടക്കമാവട്ടേ..ആശം സകള്‍..

Sanal Kumar Sasidharan said...

ചിലകാമുകിമാര്‍ പറയുമ്പോലെ
ഇത് അവസാനത്തെ ചുംബനം
ഇത് അവസാനത്തെ കാഴ്ച
ഇത് അവസാനത്തെ കവിത...
പ്രണയത്തിനു ഫുള്‍സ്റ്റോപ്പോ !

ശെഫി said...

എങ്കിലും അവന്റെ രൂപത്തെ നീ നിന്റെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചിട്ടില്ലെ. പിന്നെ നിനക്കെങ്ങനെ കവിതയെ അവസാനിപ്പിക്കാനാവും.
പ്രണയത്തിന്റെ വൈകരികതയെ വാക്കുകളിലെക്ക്‌ പ്രസരിപ്പിക്കനുള്ള നിന്റെ കഴിവ്‌ അസൂയാവഹം തന്നെ നിസാ...

ദൈവം said...

അതെ, കാരണം പിന്നെ അവനും ഞാനുമില്ല.
പ്രണയിക്കുകയെന്നാല്‍ മരിക്കുകയെന്നാണ്

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല ആശയം

Manoj | മനോജ്‌ said...

കവിത ഒരു കാറ്റായ് മറഞ്ഞിട്ടും ഒരു നോവു ബാക്കി...

മഴത്തുള്ളി said...

ഹെയ്, നിസക്കു തോന്നിയതാവും, കാറ്റ് മേഘങ്ങളുമായി പറന്നുപോയി,നക്ഷത്രം എങ്ങോ പോയ് മറഞ്ഞു. ദാ മണ്ണ് ഒരു കുസൃതിച്ചിരിയോടെ അവനെ വിട്ടുതരുന്നു. :)

സീത said...

പ്രണയം എന്നുമൊരു നഷ്ടസ്വപ്നം തന്നെ.കവിത മനസ്സില്‍ തട്ടി.കാവാലന്റെ പൂരിപ്പിക്കല്‍ അതിലേറെ മനോഹരവും.
നബിദിനാശംസകള്‍

ഭൂമിപുത്രി said...

പഞ്ചഭൂതങ്ങള്‍ കണക്കുചോദിച്ചതാകും നിസ.

BEJOY said...

അപ്പോ....ഒന്നും കിട്ടീല്ലാ???...

തണല്‍ said...

നിലാവിന്റെ ധീരമായ പ്രണയത്തെ
തൊട്ടുതലോടാതെ പോയ
പ്രിയ ആറാമിന്ദ്രിയമേ....
കാഴ്ച നശിച്ചൊരു കണ്ണും,
മണവും ഗുണവും
ചെവിയും പൊട്ടിപ്പോയൊരു പാവം തണല്‍
മാപ്പു ചോദിക്കുന്നു.
....
കൊളളാം..നിലാവേ.

ഹരിശ്രീ said...

നല്ല കവിത...

:)

ഹരിശ്രീ said...

നല്ല കവിത...

:)

Shaf said...

നല്ല കവിത...

:)

കാറ്റാടി said...

കവിത നന്നായി, പക്ഷേ ആ 'അവന്റെ കാഴ്ച'വേണ്ടായിരുന്നു

MONALIZA said...

നന്നായിരിക്കുന്നു......ട്ടോ..