Thursday, September 24, 2009

ഒട്ടകപ്പക്ഷി

എന്റെ വാക്കുകൾ കൊത്തിയെടുക്കുവാൻ
നീയെന്തിനാണിങ്ങനെ
ഭൂമിയിൽ ആഞ്ഞു കൊത്തുന്നത്?
കിളികളും കാറ്റുകളും പൂമ്പാറ്റകളും
വിതച്ച വിത്തുകൾ വളർന്നു വരുന്നു
അവയൊന്നും നിന്റെ ഒറ്റ നോട്ടത്താൽ
ഇല്ലാതാക്കല്ലേ..

മഞ്ഞു മണക്കുന്ന വാക്കുകൾ
ഞാൻ നിനക്കായി തന്നു
പകരം നീയെനിക്ക്
നക്ഷത്രങ്ങളും
കടലും
പതിച്ചു നൽകി
അതിലൊക്കെ ഞാൻ
നഷ്ടപ്പെട്ടു പോയ എന്നെ
ഓരോ നിമിഷവും കണ്ടെത്തുന്നു

നിന്റെ തല ഇപ്പോഴും
കുനിഞ്ഞു തന്നെ
പ്രണയം ഒരു കുറ്റമാണെന്ന പോലെ

ആരോടും പറയേണ്ട
ഭൂമിയിൽ നിന്ന്
നീ പെറുക്കിയെടുത്ത
ആ വിത്തുകൾ
നിന്നോടു പറഞ്ഞ
രഹസ്യങ്ങൾ.

5 comments:

ദൈവം said...

ഏവർക്കും തമാശയാക്കുവാൻ
ഭാരം നിറഞ്ഞ ശരീരം.
പറക്കുവാനാ‍കാഞ്ഞിട്ടും
പക്ഷി എന്നു പേര്.
ആരോപിക്കപ്പെട്ട കാമുകന്റെ ബാധ്യത...
രക്ഷപ്പെടാൻ തലയൊന്നൊളിക്കാൻ
ശ്രമിക്കുമ്പോഴും പരിഹാസം.

നിലാവേ, നീയുമിപ്പോൾ
എന്നെ തെറ്റായി വായിച്ചുവോ?

Mahesh Cheruthana/മഹി said...

നിലാവേ,
'ഒട്ടകപ്പക്ഷി'ഇഷ്ടമായി!
,ആ രഹസ്യങ്ങള്‍ അങ്ങനെ തന്നെ അവശേഷിക്കട്ടെ!

ഹാരിസ് said...

നിലാവര്‍,
അഗ്രഗേറ്ററില്‍ വന്നിരുന്നില്ലേ പുതിയ കവിതകള്‍...?
രണ്ടു മാസം മിണ്ടാതിരുന്നാല്‍ അവര്‍ പുറത്താക്കും.
അങ്ങനെയെങ്കില്‍ ഒന്നുകൂടി രെജിസ്റ്റര്‍ ചെയ്യുക.
മൗനം ആര്‍ക്കും എഴുതാന്‍ കഴിയാത്തത്ര മനോഹരമായ ഒരു കവിതയാണെന്ന്
അവര്‍ക്കറിയില്ല എന്നു തോന്നുന്നു.

എരമല്ലുര്‍ സനില്‍ കുമാര്‍ said...

kollam ishttsmsi

എരമല്ലുര്‍ സനില്‍ കുമാര്‍ said...

kollam